എന്നാൽ കഴിഞ്ഞ ദിവസം രാവിലെയോടെ കുഞ്ഞിന്‍റെ ആരോഗ്യനില വഷളായി. വിവരമറിഞ്ഞ് ഭാര്യവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ബിലാലിന്‍റെ ദാരുണമരണം. ബിരിയാണി റോഡിൽ വച്ച് പെട്ടെന്ന് റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ സമീപത്തെ കൈത്തോട്ടിലേക്ക് മറിഞ്ഞായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച കുഞ്ഞും നേരത്തെ തന്നെ മരിച്ചിരുന്നു.
You may also like:Covid 19 | നിയന്ത്രണങ്ങൾ ലംഘിച്ച് മെഗാറാലിയിൽ പങ്കെടുത്ത് കർണാടക ആരോഗ്യമന്ത്രി; വിമർശനം ശക്തം [NEWS]സ്കൂൾ കാലത്തെ 'അനാവശ്യ' പോസ്റ്റുകൾ ഒഴിവാക്കാൻ പുതിയ മാർഗവുമായി ഫേസ്ബുക്ക് [NEWS] ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ചവർ അഴിയെണ്ണും; സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു [NEWS]
advertisement
ദുബായിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന ബിലാൽ മൂന്നുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ലോക്ഡൗണിനെ തുടർന്നാണ് തിരിച്ചുപോകാൻ പറ്റാതായത്. പിതാവിന്‍റെയും മകളുടെയും ഖബറടക്ക ചടങ്ങുകൾ മാട്ടൂൽ സൗത്ത് മൊഹ്‌യുദീൻ പള്ളിയിൽ നടന്നു.