Covid 19 | നിയന്ത്രണങ്ങൾ ലംഘിച്ച് മെഗാറാലിയിൽ പങ്കെടുത്ത് കർണാടക ആരോഗ്യമന്ത്രി; വിമർശനം ശക്തം

Last Updated:

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ രാഷ്ട്രീയവും-മതപരവും അടക്കം എല്ലാത്തരം കൂടിച്ചേരലുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് മറികടന്നാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രിക്കായി വൻ സ്വീകരണ ചടങ്ങ് നടന്നത്.

ബംഗളൂരു: കോവിഡ് പ്രതിരോധത്തിനായി സർക്കാർ നിർബന്ധമാക്കിയ നിയന്ത്രണങ്ങൾ ലംഘിച്ച് കർണാടക ആരോഗ്യമന്ത്രി. മുതിർന്ന ബിജെപി നേതാവ് കൂടിയായ ബി.ശ്രീരാമലു ആണ് കോവിഡ് നിയന്ത്രണത്തിനായുള്ള സർക്കാർ നിർദേശങ്ങളെല്ലാം അവഗണിച്ച് നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയ ചടങ്ങിൽ പങ്കെടുത്ത് വിവാദം ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രദുര്‍ഗയിലാണ് സംഭവം.
ഇവിടെ ഒരു പൂജയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീരാമലു. ഇദ്ദേഹത്തെ വരവേല്‍ക്കാനായി പ്രവർത്തകർ ഒരു മെഗാറാലി തന്നെ സംഘടിപ്പിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെ മാസ്ക് പോലും ധരിക്കാതെ നൂറുകണക്കിന് ആളുകളാണ് നേതാവിനെ സ്വീകരിക്കാനായി ഇവിടെ എത്തിച്ചേർന്നത്. പുഷ്പവൃഷ്ടി നടത്തിയും കയ്യടിച്ചും ആവേശത്തോടെയാണ് ജനങ്ങൾ ശ്രീരാമലുവിനെ സ്വീകരിച്ചത്. ആപ്പിളുകൾ കോർത്തുണ്ടാക്കിയ കൂറ്റനൊരു മാല ഇദ്ദേഹത്തെ അണിയിക്കുകയും ചെയ്തു.
You may also like:ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസറടക്കം നാല് പേർ അറസ്റ്റിൽ [NEWS]'സ്മോൾ അടിച്ചുള്ള മനഃസമാധാനം മതിയോ? പ്രാർത്ഥന കൊണ്ടുള്ളത് വേണ്ടേ?' കെ. മുരളീധരൻ എം പി [NEWS] ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ചവർ അഴിയെണ്ണും; സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു [NEWS]
അണികൾക്ക് നേരെ കൈവീശിയും കൈകൂപ്പിയും ചടങ്ങിൽ പങ്കാളിയായ നേതാവിന്‍റെ വീഡിയോ വൈറലായതോടെയാണ് വിവാദം ഉയർന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ രാഷ്ട്രീയവും-മതപരവും അടക്കം എല്ലാത്തരം കൂടിച്ചേരലുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് മറികടന്നാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രിക്കായി വൻ സ്വീകരണ ചടങ്ങ് നടന്നത്.
advertisement
സംഭവത്തിൽ ആദ്യം തന്നെ വിമർശനവുമായെത്തിയത് മുന്‍ മുഖ്യമന്ത്രിയും ജനതാദൾ (സെക്കുലർ) നേതാവുമായ എച്ച്.ഡി.കുമാരസ്വാമിയാണ്. ' ഒരു മന്ത്രി തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്താൽ പൊതുജനങ്ങളുടെ കാര്യം പറയാനുണ്ടോ ? ഇത്തരം ചടങ്ങുകൾ അവസാനിപ്പിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ഈ അവസരത്തിൽ ഇവരൊക്കെ ചെയ്യേണ്ടത്..' എന്നായിരുന്നു വാക്കുകള്‍. ചടങ്ങിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങളും ഏറ്റെടുത്തതോടെ കോവിഡ് പ്രതിരോധ നിർദേശങ്ങളുമായി ശ്രീരാമലു തന്നെ രംഗത്തത്തിയിട്ടുണ്ട്.
advertisement
'വീടിന് അകത്താണെങ്കിലും പുറത്താണെങ്കിലും നിങ്ങൾ സാമൂഹിക അകലം പാലിച്ചിരിക്കണം.. ഞങ്ങൾക്ക് നിങ്ങളെ തടയാനാവില്ല.. പക്ഷെ ദയവ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യെദ്യൂരപ്പയും പറയുന്നത് അനുസരിക്കുക.. മാസ്ക് ധരിക്കണം.. പുറത്ത് നിന്ന് മടങ്ങി വീട്ടിലേക്കെത്തുമ്പോൾ കുട്ടികളെ സ്പർശിക്കാതിരിക്കുക.. കൈകള്‍ നല്ലതു പോലെ കഴുകുക..' എന്നായിരുന്നു ഉപദേശം.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | നിയന്ത്രണങ്ങൾ ലംഘിച്ച് മെഗാറാലിയിൽ പങ്കെടുത്ത് കർണാടക ആരോഗ്യമന്ത്രി; വിമർശനം ശക്തം
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement