തിരുവനന്തപുരം കുറ്റിച്ചലില്‍ കുടുംബ വഴക്കിനിടെ ഗൃഹഗനാഥൻ മരിച്ചു. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി 12 മണിയോടെ രവീന്ദ്രന്‍ മരിച്ചു. സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനായ മകൻ നിഷാദിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതും വായിക്കുക: നിയമസഭയിലെ ഓണാഘോഷത്തിലെ നൃത്തം ചെയ്യുന്നതിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു
advertisement
ജോലിചെയ്യുന്ന സ്ഥാപനത്തിൽ ഓണാഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ നിഷാദ് പിതാവുമായി വഴക്കിട്ടു. വഴക്കു നടക്കുന്നതിനിടെ പിതാവിനെ പിടിച്ചു തള്ളി. പിതാവ് വീണു. ശേഷം പിതാവ് കസേരയിൽ ഇരുന്നു. അതിനുശേഷം ആണ് ഇദ്ദേഹം മരണപ്പെടുന്നത്. ഉടൻതന്നെ മകൻ ആശുപത്രിയിൽ എത്തിച്ചുവെന്ന് നെയ്യാർ ഡാം പൊലീസ് പറഞ്ഞു.
ഇതും വായിക്കുക: Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ
ഹൃദയസംബന്ധമായ രോഗത്തിന് ഇദ്ദേഹം ചികിത്സിച്ച് വരികയായിരുന്നു. മരണകാരണം ഉൾപ്പെടെകൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷമേ അറിയാൻ കഴിയൂ എന്നാണ് നെയ്യാർ ഡാം പൊലീസ് പറയുന്നത്.