തിരൂരിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കൻ മരിച്ചു. കുറ്റൂർ സ്വദേശി തിരുത്തുമ്മൽ അയ്യപ്പനാണ് (52) മരിച്ചത്. ഇന്ന് രാവിലെ തിരൂർ വെങ്ങാലൂരിലാണ് പാളം മുറിച്ച് കടക്കവെ അപകടം ഉണ്ടായത്. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് തട്ടിയാണ് അയ്യപ്പൻ മരണപ്പെട്ടത്. മരണപ്പെട്ട അയ്യപ്പൻ നിർമ്മാണ തൊഴിലാളിയാണ്. ഭാര്യ: തങ്കമ്മണി, മക്കൾ നിഖിന്‍ ലാല്‍, നിൽഷ, നിഷില.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ