TRENDING:

കൊല്ലം ആയൂരിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് പ്രവാസി മരിച്ചു; ദുബായിൽനിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ ദിവസം

Last Updated:

ഇന്നു രാവിലെ വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ വർഗീസിനെ കാട്ടുപോത്ത് പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രവാസി കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽനിന്നു നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ വർഗീസിനെ കാട്ടുപോത്ത് പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also Read- കോട്ടയത്ത് ശബരിമല പാതയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരുമരണം; പ്രതിഷേധവുമായി നാട്ടുകാർ

ഗുരുതരമായി പരിക്കേറ്റ വർഗീസിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

ഇതിനിടെ, കോട്ടയം കണമല ശബരിമല പാതയിൽ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാൾ മരിച്ചു. ചാക്കോച്ചൻ പുറത്തേൽ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമസിന് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചാക്കോച്ചൻ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. തോമസ് തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലം ആയൂരിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് പ്രവാസി മരിച്ചു; ദുബായിൽനിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ ദിവസം
Open in App
Home
Video
Impact Shorts
Web Stories