തൊട്ടടുത്ത അയൽവാസി തീ പുകയുന്നത് കണ്ട് പോലീസിലും, കടയ്ക്കൽ ഫയർ ഫോഴ്സിലും വിവരമറിയിച്ചതോടെയാണ് അവരെത്തി തീ അണച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം അശോകൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ശവസംസ്കാര ചടങ്ങിനിടെ പെരുന്തേനീച്ചകൾ ഇളകി; നിരവധിപേർക്ക് കുത്തേറ്റു
പള്ളിയിൽ മരണാന്തര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചകൾ ഇളകി നിരവധി പേർക്ക് കുത്തേറ്റു. ഇടുക്കി വെള്ളാരംകുന്നിലെ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ ഉച്ചയ്ക്ക്ശേഷമാണ് സംഭവം. കുത്തേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
advertisement
കലവനാൽ കെ എം ജോസഫ് (88) എന്നയാളുടെ സംസ്കാരച്ചടങ്ങാണ് പള്ളിയിൽ നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ മുഖവാരത്തിൽ കൂടുകൂട്ടിയ പെരുന്തേനീച്ച കൂട്ടിൽ പക്ഷി വന്നു ഇടിച്ചതോടെയാണ് ഈച്ചകൾ ഇളകിയത്. പിന്നാലെ പരിഭ്രാന്തരായി ജനം ഓടി പള്ളിയ്ക്കകത്തും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും അഭയം പ്രാപിച്ചു.
കുത്തേറ്റവർ വെള്ളാരംകുന്നിലെ ക്ലിനിക്കിലും കുമളിയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. പള്ളിയോട് ചേർന്നുള്ള നഴ്സറി സ്കൂളിൽ ഈ സമയത്ത് 50ഓളം കുട്ടികളുണ്ടായിരുന്നു. അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവായി. പള്ളി അടച്ചിട്ട് പള്ളിക്കകത്ത് വച്ചുതന്നെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയാണ് മൃതദേഹം കല്ലറയിലേക്ക് എടുത്തത്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).