കഴിഞ്ഞദിവസം ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ കമ്പം ടൗണിലെത്തി വാഹനങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. തുടർന്ന് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മേഘമല കടുവാ സങ്കേതത്തിലേക്ക് മാറ്റാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ മേഘമല കടുവ സങ്കേതത്തിലെ ഉൾ വനമേഖലയിലേയ്ക് കയറി പോയിരുന്നു.
അരിക്കൊമ്പൻ മിഷൻ തുടരുമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ. പെരിയസ്വാമി. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ. ആനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്നും 300 പേരടങ്ങുന്ന സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരുന്നതായും മന്ത്രി ഇടുക്കി കുമളിയിൽ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
June 01, 2023 8:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കി ചിന്നക്കനാലില്‍ ചക്കകൊമ്പന്റെ ആക്രമണം; ഒരാൾ പരിക്കേറ്റ് ആശുപത്രിയിൽ