ചമ്രവട്ടം പാലത്തില്‍ നിന്ന് ദിശതെറ്റിയ ഇരുചക്ര വാഹനം താഴെ പുഴയിലേക്ക് വീണായിരുന്നു യുവാവിന് ദാരുണാന്ത്യം. ചമ്രവട്ടം പാലത്തില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ് മരിച്ച അജ്മല്‍. പരുക്കേറ്റ അജ്മല്‍ ലുലു, വൈഷ്ണവി എന്നിവരെ ആദ്യം ആലത്തിയൂരിലെ ഇമ്പിച്ച ബാവ സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി.
ചമ്രവട്ടത്ത് വിവാഹസത്കാരത്തിനെത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി, പാലക്കാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. യുവതി അടക്കം മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. വിവാഹവീട്ടില്‍ നിന്നും താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന ഇവര്‍ തിരൂര്‍ റൂട്ടിലേക്ക് തിരിയുന്നതിനു പകരം ചമ്രവട്ടം കടവ് ഭാഗത്തേക്ക് തിരിയുകയായിരുന്നെന്ന് പറയപ്പെടുന്നു. പത്തടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയില്‍ നിന്നും പുഴയുടെ താഴ്ഭാഗത്തേക്കാണ് വീണത്. ബൈക്ക് പുഴയോരത്തെ മരത്തില്‍ ഇടിച്ച നിലയിലായിരുന്നു.
advertisement
Summary: A young man died tragically when the bike he was riding with his friends fell into the river. Ajmal, a native of Wayanad, died. Two people, including a young woman who was with him, were injured. The accident took place in Chamravattom at midnight. The young man died tragically when his two-wheeler veered off the Chamravattom bridge and fell into the river below. The accident took place at Chamravattom bridge at around 2 am