ബാബുവിനെ കണ്ട പോലീസുകാരായ CPO 6665 പി പി രാജേഷ് , CPO 6979 കെ ഷിജു എന്നി ഉദ്യോഗസ്ഥർ അയാളിൽനിന്ന് വിലാസവും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞു. തൃശൂർ സ്വദേശിയാണ് എന്ന വ്യക്തമായപ്പോൾ പുതുക്കാട് പൊലീസിനെ വിവരം അറിയിച്ചു. രേഖകൾ പരിശോധിച്ച് പുതുക്കാട് പോലീസ് അത്ഭുതപ്പെട്ടു. 26 വർഷം മുമ്പ് കാണാതായ ബാബുവിനെയാണ് കണ്ടെത്തിയിട്ടുള്ളത് എന്നവർ കണ്ണൂർ ടൗൺ പോലീസിനെ അറിയിച്ചു. ബാബുവിനെ കാണാതായ അന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസും പുതുക്കാട് പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.
advertisement
ബാബുവിനെ കണ്ടെത്തിയ കാര്യം കുടുംബത്തെ പൊലീസ് അറിയിച്ചു. വിവരം അറിഞ്ഞ് സഹോദരൻ അതിൽ കുമാർ കണ്ണൂരിലേക്കെത്തി . പിന്നെ വീഡിയോ കോളിലൂടെ അമ്മയോട് സംസാരിച്ചു. 26 വർഷങ്ങൾക്കു മുമ്പ് ജോലിതേടിയാണ് ബാബു മുംബൈയിലേക്ക് ട്രെയിൻ കയറിയത്. സമ്പന്നൻ ആവുകയായിരുന്നു ലക്ഷ്യം. കുറെ ജോലി ചെയ്തെങ്കിലും സാമ്പത്തികമായി ഉന്നതിയിൽ എത്താൻ കഴിഞ്ഞില്ല. വെറുംകൈയോടെ അമ്മയ്ക്കും സഹോദരന് മുന്നിൽ പോകാൻ മടിയായിരുന്നു. അങ്ങനെ പലയിടത്തും കറങ്ങി. വർഷങ്ങൾക്കു മുൻപാണ് കണ്ണൂരിലെത്തിയത്.
