2021 ജൂലൈ 2 ന് രാത്രി ആണ് സംഭവം നടന്നത്. പുത്തനത്താണിയിൽ നിന്നും വളാഞ്ചേരിയിലേക്ക് ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാൻ ശ്രമിച്ച ഇയാളെ കണ്ടക്ടർ വഴിയിൽ ഇറക്കി വിട്ടിരുന്നു . മദ്യ ലഹരിയിൽ ഇയാൾ കണ്ടക്ടറോട് മോശമായി പെരുമാറുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ബസിൽ നിന്ന് ഇറക്കി വിട്ടതിനു പിന്നാലെ ഇയാൾ കല്ലെടുത്ത് എറിയുകയായിരുന്നു. സിസിടിവി ദൃശ്യത്തിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവത്തിന് ശേഷം റാഫി മുങ്ങി നടക്കുകയായിരുന്നു.ഇയാളെ കണ്ടെത്താൻ വേണ്ടി പോലീസ് സമീപ പ്രദേശങ്ങളിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു . റാഫിയെ കൽപകഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ പ്രദീപ് കുമാറാണ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് റാഫിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. പി ഡി പി പി വകുപ്പും പ്രതിക്ക് എതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
advertisement
Also read- മലപ്പുറത്ത് മദ്യപാനി കെഎസ്ആർടിസി കണ്ടക്ടർക്കുനേരെ കല്ലെറിഞ്ഞു; വായിൽ 23 തുന്നൽ
സംഭവത്തെ പറ്റി ജൂലൈ രണ്ടിന് നൽകിയ റിപ്പോർട്ട്:
മദ്യപാനിയുടെ ആക്രമണത്തിൽ കെ എസ് ആർ ടി സി കണ്ടക്ടർക്ക് സാരമായ പരിക്ക്. മലപ്പുറം പുത്തനത്താണിയിലാണ് ബസ് ചാർജ് ചോദിച്ചതിന് കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിൻ്റെ വായ്ക്കുള്ളിൽ 23 തുന്നൽ ഇടേണ്ടി വന്നു. കോഴിക്കോട് നിന്ന് പാലായിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. പാല ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിൻ്റെ വായ്ക്കുള്ളിൽ 23 തുന്നൽ ഇടേണ്ടി വന്നു. കോഴിക്കോട് നിന്ന് പാലായിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. രാത്രി 11.30 ഓടെയായിരുന്നു സംഭവം .
മദ്യപിച്ച് ലക്കുകെട്ട് ബസിൽ കയറിയ ആൾ ബസ് നിരക്ക് നൽകാൻ പണമില്ലെന്ന് പറഞ്ഞു. മദ്യം വാങ്ങുമ്പോൾ നികുതി കൊടുക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞു. മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇറക്കിവിട്ടതിന്‍റെ പ്രകോപനത്തിൽ ഇയാൾ കണ്ടക്ടർക്കു നേരെ കല്ലറിയുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്തെ ചില്ല് തുളച്ചു വന്ന കല്ലാണ് സന്തോഷിന്‍റെ വായിൽ കൊണ്ടത്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പുത്തനത്താണി ബസ് സ്റ്റോപ്പിനോട് ചേർന്ന കടകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംഭവം നടന്നയുടൻ ഇയാളെ കാണാതായെന്ന് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നു.