മലപ്പുറത്ത് മദ്യപാനി കെഎസ്ആർടിസി കണ്ടക്ടർക്കുനേരെ കല്ലെറിഞ്ഞു; വായിൽ 23 തുന്നൽ
- Published by:Anuraj GR
- news18-malayalam
Last Updated:
മദ്യപിച്ച് ലക്കുകെട്ട് ബസിൽ കയറിയ ആൾ ബസ് നിരക്ക് നൽകാൻ പണമില്ലെന്ന് പറഞ്ഞു. മദ്യം വാങ്ങുമ്പോൾ നികുതി കൊടുക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞു
മലപ്പുറം: മദ്യപാനിയുടെ ആക്രമണത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സാരമായ പരുക്ക്. മലപ്പുറം പുത്തനത്താണിയിലാണ് ബസ് ചാർജ് ചോദിച്ചതിന് കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിൻ്റെ വായ്ക്കുള്ളിൽ 23 തുന്നൽ ഇടേണ്ടി വന്നു. കോഴിക്കോട് നിന്ന് പാലായിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം.
മദ്യപിച്ച് ലക്കുകെട്ട് ബസിൽ കയറിയ ആൾ ബസ് നിരക്ക് നൽകാൻ പണമില്ലെന്ന് പറഞ്ഞു. മദ്യം വാങ്ങുമ്പോൾ നികുതി കൊടുക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞു. മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇറക്കിവിട്ടതിന്‍റെ പ്രകോപനത്തിൽ ഇയാൾ കണ്ടക്ടർക്കു നേരെ കല്ലറിയുകയായിരുന്നു. കല്ലേറിൽ ബസിന്‍റെ ചില്ലു തകർന്നിട്ടുണ്ട്. പരിക്കേറ്റ സന്തോഷിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് ചികിത്സ നൽകിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. പുത്തനത്താണിയിൽ നിന്ന് കയറിയ യാത്രക്കാരനാണ് അതിക്രമം കാട്ടിയത്. ബസ് നിരക്ക് ചോദിച്ചപ്പോൾ കൈയിൽ പണം ഇല്ലെന്നായിരുന്നു മറുപടി. മദ്യം വാങ്ങുമ്പോൾ നികുതിയായി പണം നൽകുന്നുണ്ടെന്നും ഇയാൾ അറിയിച്ചു. തുടർന്ന് ബസ് കണ്ടക്ടറും, ഡ്രൈവറും യാത്രക്കാരും ചേർന്ന് ഇയാളെ ഇറക്കിവിട്ടു. ഇതിൽ പ്രകോപിതനായാണ് അക്രമി കല്ലെടുത്ത് എറിഞ്ഞത്. ബസിന്‍റെ പിൻഭാഗത്തെ ചില്ല തുളച്ചു വന്ന കല്ലാണ് സന്തോഷിന്‍റെ വായിൽ കൊണ്ടത്. തിരിഞ്ഞിരുന്നുവെങ്കിൽ കല്ല് തലയിൽ പതിക്കുമായിരുന്നുവെന്നും വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നും സന്തോഷ് പറയുന്നു.
advertisement
അതേസമയം സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പുത്തനത്താണി ബസ് സ്റ്റോപ്പിനോട് ചേർന്ന കടകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംഭവം നടന്നയുടൻ ഇയാളെ കാണാതായെന്ന് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നു. കണ്ടക്ടർക്ക് ഏറ് കിട്ടിയുടൻ പുറത്തിറങ്ങി നോക്കിയെങ്കിലും ഇയാളെ കാണാൻ സാധിച്ചില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
അക്രമത്തിന് പിന്നിൽ പുത്തനത്താണി സ്വദേശിയാണെന്ന് സംശയിക്കുന്നതായി കൽപകഞ്ചേരി പൊലീസ് പറയുന്നു. പുലർച്ചെ നടന്ന സംഭവത്തിൽ പ്രതിക്ക് അനായാസം ഓടി രക്ഷപെടാൻ സാധിച്ചുവെന്ന് പൊലീസ് പറയുന്നു. അന്വേഷണം ഊർജിതമാക്കിയതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
advertisement
Updating...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 03, 2021 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് മദ്യപാനി കെഎസ്ആർടിസി കണ്ടക്ടർക്കുനേരെ കല്ലെറിഞ്ഞു; വായിൽ 23 തുന്നൽ