നിലവിളി കേട്ടയുടൻ തന്നെ യുവതിയോട് വള്ളിയിൽനിന്ന് പിടിവിടല്ലെന്നു പറഞ്ഞ ശേഷം രഞ്ജിത് 2 സുഹൃത്തുക്കളുമൊത്ത് ബൈക്കിൽ 3 കിലോമീറ്റർ ചുറ്റി അക്കര കടവിലെത്തി. കരയോടടുത്ത് യുവതിയെ കണ്ടെത്തിയ രഞ്ജിത് ഉടൻതന്നെ പുഴയിലിറങ്ങി യുവതിയെ വലിച്ച് കരയ്ക്കടുപ്പിച്ചു. സുഹൃത്തുക്കളായ ഉണ്ണിയും വിജയനും ചേർന്നു യുവതിയെ കരയ്ക്കുകയറ്റി. ഉടൻ ആശുപത്രിയിലെത്തിച്ചു. ‘എങ്ങനെയും ആ കുട്ടിയെ രക്ഷിക്കണമെന്ന തോന്നലായിരുന്നു. വിശ്രമത്തിലായതിനാൽ നല്ല ഒഴുക്കുള്ള സമയത്ത് 100 മീറ്ററോളം ദൂരം പുഴയ്ക്കു കുറുകെ നീന്താൻ സാധിക്കില്ലെന്നു തോന്നി. അതിനാലാണ് ബൈക്കിൽ പോയത്’ രഞ്ജിത് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
July 10, 2024 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്ന് മാസം മുൻപ് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ യുവാവും സുഹൃത്തുക്കളും ചേർന്ന് പമ്പയിലെ ഒഴുക്കിൽപെട്ട യുവതിയെ രക്ഷിച്ചു