TRENDING:

18 വർഷമായി അരയ്ക്ക് താഴെ തളർന്നു കിടക്കുന്നയാൾ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചു

Last Updated:

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട് മലമ്പുഴയിൽ  18 വർഷമായി  അരയ്ക്ക് താഴെ തളർന്നു കിടന്നയാൾ തീപ്പൊള്ളലേറ്റ് മരിച്ചു. മലമ്പുഴ നാലാം വാർഡിൽ മനക്കൽക്കാട് പവിത്രം വീട്ടിൽ പ്രസാദ് (43) ആണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  അപകട സമയത്ത് വീട്ടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല. അച്ഛൻ വാസവും സഹോദരനും പ്രമോദും പുറത്തുപോയ സമയത്താണ് അപകടം നടന്നത്. 18 വർഷം മുൻപ് ഒരു അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നാണ് പ്രസാസിന്റെ അരയ്ക്ക് താഴെ തളർന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വെള്ളിയാഴ്ച രാവിലെ 9.30 ഓടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടി വീടിൻറെ ജനാലയുടെ ചില്ല് തകർത്താണ് തീയണച്ചത്. ഉടൻതന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
18 വർഷമായി അരയ്ക്ക് താഴെ തളർന്നു കിടക്കുന്നയാൾ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories