ജോസ് കെ മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ജോസ് കെ. മാണി കോടിയേരിയുമായി ചർച്ച നടത്തിയെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
നിയമസഭയില്‍ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് 24ന് മുൻപ് തന്നെ ജോസ് കെ മാണി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ജോസ് കെ മാണിയും കൂട്ടരും ഇടത് മുന്നണിയിലെത്തുമെന്ന് ഏകദേശം ഉറപ്പായതോടെയാണ് പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനിടെ രാജ്യസഭയില്‍ അവസരം നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തുന്നുണ്ട്.
advertisement
കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സി.പി.ഐ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കാലങ്ങളായി സി.പി.ഐ ആണ് കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്നത്. ഇതാകട്ടെ ജോസ് പക്ഷത്തിന്റെ സിറ്റിംഗ് സീറ്റും. ഈ സാഹചര്യത്തിൽ പ്രദേശികമായ എതിർപ്പുകൾ പരിഹരിച്ച മുന്നണിയിൽ എത്താനാണ് ഇപ്പോൾ ജോസും കൂട്ടരും ശ്രമിക്കുന്നതെന്നാണ് സൂചന. പെട്ടന്നുള്ള കൂടുമാറ്റം ഇടതു മുന്നണിയുടെ അണികളും അംഗീകരിക്കില്ലെന്ന തിരിച്ചറിവാണ് ജോസിന്റെ മുന്നണി പ്രവേശനം വൈകിപ്പിക്കുന്നത്.