TRENDING:

മലപ്പുറം മഞ്ചേരിയിൽ ചെറിയ പെരുന്നാളിന് ഈദ് ഗാഹിനായി പള്ളിയങ്കണം തുറന്നുനൽകി CSI ചർച്ച്

Last Updated:

സ്ഥലം വിട്ടുനല്‍കാന്‍ തയാറായ പള്ളി അധികൃതര്‍ക്ക്‌ ഈദ് ഗാഹ് കമ്മിറ്റി നന്ദി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: ചെറിയ പെരുന്നാള്‍ ദിവസം ഈദ് ഗാഹിനായി പള്ളിയങ്കണം തുറന്നുകൊടുത്ത് മഞ്ചേരിയിലെ സിഎസ്ഐ നിക്കോളാസ് മെമ്മോറിയല്‍ ചര്‍ച്ച്. തൊട്ടടുത്തുള്ള സര്‍ക്കാര്‍ യു പി സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു വര്‍ഷങ്ങളായി ഈദ് ഗാഹ് നടന്നുവന്നിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പഞ്ചാത്തലത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ ഈദ് ഗാഹ് നടത്താന്‍ സാധിക്കാതിരുന്നതിനാലാണ് മറ്റൊരു വേദി കണ്ടത്തേണ്ടിവന്നത്. ബുധനാഴ്ച നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ സ്ത്രീകള്‍ ഉൾപ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു.
Photo: Facebook/ KM Hussain Manjeri
Photo: Facebook/ KM Hussain Manjeri
advertisement

ഈദ് ഗാഹിനായി സ്ഥലം വിട്ടുനല്‍കാന്‍ തയാറായ പള്ളി അധികൃതര്‍ക്ക്‌ ഈദ് ഗാഹ് കമ്മിറ്റി നന്ദി പറഞ്ഞു. വിശേഷ ദിനത്തില്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ കഴിഞ്ഞതില്‍ പള്ളി വികാരി ഫാ. ജോയ് മസ്സിലാമണി സന്തോഷം പ്രകടിപ്പിച്ചു. ഇത്തരം അവസരങ്ങളില്‍ പരസ്പരം സ്‌നേഹത്തോടെ ഒന്നിച്ചുപോകാനുള്ള ശ്രമമുണ്ടാകണമെന്നും അത് ആവശ്യപ്പെടുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിഎസ്ഐ പള്ളിയങ്കണത്തിലെ ഈദ് ഗാഹ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. 'ഇതല്ലേ യഥാർത്ഥ കേരള സ്റ്റോറി' എന്ന ഹാഷ്ടാഗോടെ ആണ് ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം മഞ്ചേരിയിൽ ചെറിയ പെരുന്നാളിന് ഈദ് ഗാഹിനായി പള്ളിയങ്കണം തുറന്നുനൽകി CSI ചർച്ച്
Open in App
Home
Video
Impact Shorts
Web Stories