പുതിയ വാക്കുകള്‍ കണ്ടെത്തുന്നതില്‍ പ്രഗൽഭനായ ഡോ ശശി തരൂര്‍ ഗ്രേറ്റസ്റ്റ് വേഡ്‌സ് സ്മിത്ത് ആണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ശശി തരൂര്‍ ആണ് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ മുഖ്യ പ്രഭാഷകന്‍.
അതേസമയം മതങ്ങളുടെ സ്വീകാര്യത രാഷ്ട്രീയ നേതാക്കള്‍ ഉറപ്പ് വരുത്തണമെന്ന് ശശി തരൂർ. ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന അറസ്റ്റ് പരാമർശിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.
ഓരോരോ മതത്തിനും സഹിഷ്ണുത മാത്രമല്ല, സ്വീകാര്യതയാണ് സമ്മള്‍ കാണിച്ചിട്ടുണ്ടായിരുന്നത്. കേരളത്തില്‍ പള്ളികളും മസ്ജിദുകളും ക്ഷേത്രങ്ങളുമൊക്കെ ഒരു ദൈവിക കവിതയുടെ വാക്യങ്ങള്‍ പോലെ വളര്‍ന്നിരിക്കുന്നത് ഈ സംസ്ഥാനത്താണ് അതിനെ നാം സംരക്ഷിക്കണമെന്നും ശശി തരൂർ എംപി വേദിയിൽ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 26, 2025 7:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശശി തരൂരിന് ക്രൈസ്തവ സഭകളുടെ വേദി; ഏതെങ്കിലും പ്രധാന സ്ഥാനത്ത് വരേണ്ട ആളെന്ന് മാർ ജോർജ് ആലഞ്ചേരി