also read: ഒടുവിൽ ആർച്ച അറിഞ്ഞു; യാത്രാമൊഴി ചൊല്ലി പോയ അച്ഛൻ ഇനി തിരികെ വരില്ലെന്ന്
സുപ്രീം കോടതി ഉത്തരവ് പ്രകാരം മരട് നഗരസഭയിലെ നാല് അനധികൃത ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയപരിധി ഇനി 11 ദിവസമാണ്. ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ വിളിച്ചു ചേർത്ത നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തില്ല. നിയമം ലംഘിച്ച് ഫ്ലാറ്റ് പണിയാൻ അനുവാദം കൊടുത്ത ഉത്തരവാദികളെക്കുറിച്ച് ആരും ഒന്നും മിണ്ടിയില്ല.
advertisement
അഴിമതിയുടെയും നിയമലംഘനങ്ങളുടെയും കഥകൾ, വിളിച്ചു പറയുമെന്ന് പരസ്പരം ഭീഷണിപ്പെടുത്തി എല്ലാം അവസാനിപ്പിച്ചു. അനധികൃത നിർമ്മാണങ്ങളെക്കുറിച്ച് നേരത്തെ അന്വേഷണം നടത്തിയ വിജിലൻസ്, കുറ്റക്കാരനായ അന്നത്തെ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫിന്റെ പേര് പരാമർശിച്ചിട്ടുണ്ട്. അന്ന് പഞ്ചായത്ത് പ്രസിഡൻറായിരുന്ന കെ.എ. ദേവസി ഇപ്പോൾ മരട് നഗരസഭാ പ്രതിപക്ഷ നേതാവാണ്. തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തിയാൽ ഇപ്പോഴത്തെ ഭരണക്കാർക്കുമെതിരെ അന്വേഷണം നടത്തണമെന്നാണ് കെ.എ. ദേവസിയുടെ ആവശ്യം
അനധികൃത നിർമ്മാണങ്ങൾക്ക് ഒളിഞ്ഞും തെളിഞ്ഞും അനുമതി കൊടുത്തവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ നഗരസഭ ഇതുവരെ തയ്യാറായിട്ടില്ല. പരസ്പരം രാഷ്ട്രീയ ആരോപണങ്ങളുന്നയിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ഇവർ.