ഇതോടെ രാഷ്ട്രീയ പ്രേരിതമെന്ന പ്രയോഗം പിൻവലിച്ച് ഹർജിക്ക് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് തിരുത്തി. നിലവിൽ പെൻഷനും കുടിശ്ശികയും നൽകാൻ പരിമിതി ഉണ്ടെന്നും ഇത് എപ്പോൾ നൽകാനാകുമെന്ന് പറയാനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മറിയക്കുട്ടിക്ക് ആവശ്യമായ സഹായം നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചു.
വിധവാ പെൻഷൻ സർക്കാർ ഉത്തരവുകൾക്ക് അനുസരിച്ചാണ് നൽകുന്നത്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ വിഭാഗത്തിലല്ല ഇത് ഉൾപ്പെടുന്നത്. ഫണ്ടിന്റെ പര്യാപ്തതയ്ക്കനുസരിച്ചാണ് ഇത്തരം പെൻഷൻ നൽകുന്നതെന്നും സർക്കാർ കോടതിയിൽ വാദിച്ചു. വിധവ പെൻഷനായി നൽകുന്ന 1600 രൂപയിൽ 300 രൂപ കേന്ദ്ര വിഹിതമാണെന്നും ചെറിയ തുകയായിട്ടു പോലും കേന്ദ്ര വിഹിതം നൽകിയില്ല.
advertisement
കേന്ദ്ര വിഹിതം കൂടി ലഭിക്കാതെ എപ്പോൾ പണം നൽകുമെന്ന് പറയാൻ കഴിയില്ല. മാധ്യമവാർത്ത വന്നതിന് ശേഷം മറിയക്കുട്ടിയെ സഹായിക്കാൻ നിരവധി ആളുകൾ വന്നിട്ടുണ്ട്. വ്യക്തിക്ക് വേണ്ടി മാത്രം ഇപ്പോൾ നൽകാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
'പണമില്ലെന്നു വച്ച് സർക്കാർ ആഘോഷത്തിനൊന്നും കുറവില്ലല്ലോ? മറിയക്കുട്ടി കോടതിക്ക് VIP' ഹൈക്കോടതി
അതേസമയം, സർക്കാരിന്‍റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് കോടതി വിമർശിച്ചു. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു. കോടതി പൊതുജനങ്ങള്‍ക്കൊപ്പമാണെന്നും വ്യക്തമാക്കി.