മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടന്‍റെ റിസോർട്ടിനെതിരെ സിപിഎം രംഗത്തെത്തിയത്. ഈ റിസോർട്ടിന്‍റെ നിയമലംഘനങ്ങൾ വ്യാപകമായി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇതേ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകിയതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മാർച്ച് 31ന് അവസാനിച്ച ഹോംസ്റ്റേ ലൈസൻസാണ് ഇപ്പോൾ ഡിസംബർ 31 വരെയുള്ള കാലാവധിയിൽ പുതുക്കി നൽകിയത്.
സംസ്ഥാനത്ത് ഒരിടത്തും വീടില്ലെന്ന് സത്യവാങ്മൂലം നൽകിയാണ് കുഴൽനാടൻ ചിന്നക്കനാൽ വില്ലേജിൽ സ്ഥലം വാങ്ങിയത്. ചിന്നക്കനാലിൽ ഭൂപതിവ് ചട്ടപ്രകാരം വീട് വെയ്ക്കാനും കൃഷി ചെയ്യാനും മാത്രമാണ് സ്ഥലം വാങ്ങാനാകുക. വീടില്ലെന്ന് സത്യവാങ്മൂലം നൽകി സ്ഥലംവാങ്ങിയശേഷം അവിടെ റിസോർട്ട് പണിതുവെന്ന ആരോപണമാണ് സിപിഎം മാത്യു കുഴൽനാടനെതിരെ ഉന്നയിച്ചത്. സിപിഎം എറണാകുളം ജില്ലാസെക്രട്ടറി സിഎൻ മോഹനനാണ് ആരോപണം ഉന്നയിച്ചത്.
advertisement