TRENDING:

'വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങി'; മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ

Last Updated:

''വീണയുടെ കമ്പനിയുടെ സെക്യൂരിറ്റിയായി പ്രവർത്തിക്കേണ്ട അവസ്ഥയാണ് സിപിഎമ്മിനുള്ളത്. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായി സംസ്ഥാന സെക്രട്ടറി തരംതാഴ്ന്നിരിക്കുകയാണ്''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷ്യൻസ് കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് കൂടുതൽ പണം വാങ്ങിയെന്ന് കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2017, 2018, 2019 വർഷങ്ങളിൽ 42,48,000 രൂപ വീണയുടെ കമ്പനി വാങ്ങി. നേരത്തെ വാങ്ങിയ 1.72 കോടിക്ക് പുറമേയാണിതെന്നും അദ്ദേഹം ആരോപിച്ചു.
മാത്യു കുഴൽനാടൻ എംഎൽഎ
മാത്യു കുഴൽനാടൻ എംഎൽഎ
advertisement

സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 42.48 ലക്ഷം രൂപക്ക് നികുതിയായി 6.48 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. എന്നാൽ, സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 1.72 ലക്ഷം രൂപക്ക് വീണ വിജയൻ നികുതിയടച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നികുതി അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്ത് വിടണം. ഇടപാടിന് ഐജിഎസ്ടി ഇനത്തിൽ നൽകേണ്ട 30 ലക്ഷത്തോളം രൂപ വീണ വിജയൻ വെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് 39 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്.

advertisement

Also Read- ‘ഇഡിയോ വിജിലൻസോ, സിപിഎം ആളെ വച്ചോ അന്വേഷിച്ചോട്ടെ’; വെല്ലുവിളിച്ച് മാത്യു കുഴല്‍നാടൻ

1.72 കോടി വാങ്ങിയപ്പോൾ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് പറഞ്ഞത് ഇതു പൊളിറ്റിക്കല്‍ ഫണ്ടിങ്ങായി നൽകിയ പണമാണെന്നും കൈപ്പറ്റിയ തുകക്കായി ഒരു സേവനവും കമ്പനി നൽകിയിട്ടില്ല എന്നുമാണ്. ഇതിനെയാണ് രണ്ടു കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടെന്ന് സിപിഎം പറഞ്ഞത്. ഈ പണം സേവനത്തിനു നൽകിയെന്നാണ് പാർട്ടി പറയുന്നത്. സിഎംആർഎൽ കേരളത്തിലും എക്സാലോജിക് കർണാടകയിലുമാണ്.

advertisement

1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക, അതായത് 30.96 ലക്ഷംരൂപ ഐജിഎസ്ടി അടയ്ക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ സിപിഎം പുറത്തുവിട്ടിട്ടില്ല. ഇതു പുറത്തുകാണിക്കാൻ സിപിഎം തയാറാണോ? ഈ നികുതി വെട്ടിപ്പിനെതിരെ ഡിവൈഎഫ്ഐ സമരം ചെയ്യുമോ? കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവൻ പിടിച്ചെടുക്കുമെന്നാണല്ലോ കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞത്. ഇച്ഛാശക്തിയുണ്ടെങ്കിൽ ഈ പണം വീണ്ടെടുക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടത്.

Also Read- ‘മുഖ്യമന്ത്രിയുടെ ഭാര്യയും മകളും ചോദ്യംചെയ്യലിന് ഹാജരാകേണ്ടി വരും, മകൾ ജയിലിൽ പോകും’: ശോഭാ സുരേന്ദ്രൻ

advertisement

ഒന്നുകിൽ ഇന്ററിം സെറ്റിൽമെന്റിന്റെ റിപ്പോർട്ടു പ്രകാരമുള്ള കണ്ടെത്തൽ ശരിയാണെന്നും നടന്നത് പൊളിറ്റിക്കൽ ഫണ്ടിങ്ങാണെന്നും അംഗീകരിക്കണം. അല്ലെങ്കിൽ ധനമന്ത്രി നികുതിവെട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണം. ഇതിനായുള്ള കത്ത് ഇപ്പോൾതന്നെ ധനമന്ത്രിക്ക് അയയ്ക്കുകയാണ്. ആരും പരാതിപ്പെട്ടില്ലെന്ന് പിന്നീട് പറയരുത്. ഒന്നുകിൽ 1.72 കോടി രൂപ മാസപ്പടിയായി വാങ്ങിയെന്ന് അംഗീകരിക്കണം. അല്ലെങ്കിൽ നികുതിവെട്ടിച്ചത് മാത്യു കുഴൽനാടനല്ല, വീണാ വിജയനാണെന്ന് അംഗീകരിക്കണം- മാത്യു കുഴൽനാടൻ പറഞ്ഞു.

”ഇന്നത്തെ സിപിഎമ്മിന്റെ അവസ്ഥ കണ്ട് സഹതാപം തോന്നുന്നു. വീണയുടെ കമ്പനിയുടെ സെക്യൂരിറ്റിയായി പ്രവർത്തിക്കേണ്ട അവസ്ഥയാണ് സിപിഎമ്മിനുള്ളത്. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായി സംസ്ഥാന സെക്രട്ടറി തരംതാഴ്ന്നിരിക്കുകയാണ്”- മാത്യു കുഴൽനാടൻ പറഞ്ഞു.

advertisement

‘‘2014-15ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 2015-16 വർഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആർഎൽ കമ്പനി ഉടമയുടെ ഭാര്യയില്‍നിന്ന് 25 ലക്ഷം ലഭിച്ചു. പിറ്റേവർഷം 37 ലക്ഷം രൂപ നൽകി. 2017-18 വർഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവർഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകളിൽ പറയുന്നു.

2020-21ൽ കമ്പനിക്ക് 5.38 ലക്ഷം രൂപ ലാഭമായി. എങ്കിലും വീണ 70 ലക്ഷംരൂപ കമ്പനിയുടെ നടത്തിപ്പിനായി നൽകി. 2021-22 വർഷം കമ്പനിയുടെ ലാഭം കേവലം 39,427 രൂപയാണ്. വീണ കമ്പനിക്കായി 78 ലക്ഷം രൂപ മുടക്കുന്നുമുണ്ട്. 2014 മുതൽ വീണാ വിജയൻ നടത്തിയ കമ്പനി ഏതാനും മാസങ്ങൾക്കു മുൻപു പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് മനസ്സിലാക്കാനാവുന്നത്. കഴിഞ്ഞ അഞ്ച് വർഷം എക്സാ ലോജിക് എന്ന കമ്പനി നടത്തിയതിന്റെ പേരിൽ വീണയ്ക്ക് 63.41 ലക്ഷം രൂപ നഷ്ടമുണ്ടായി”- അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റോഡു വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിനു പിന്നാലെ വീടിന്റെ പിന്നിലുള്ള സ്ഥലം മുറ്റത്തിനായി ലെവലാക്കാനായി മണ്ണിട്ടതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥർ സർവേക്ക് എത്തിയത്. നികുതി വെട്ടിപ്പെന്ന് ആരോപിച്ചാണ് പ്രധാനമായും സിപിഎം രംഗത്തുവന്നത്. മൂന്നാറിൽ വാങ്ങിയ സ്വത്തിന് നികുതി വെട്ടിപ്പു നടത്തിയെന്നാണ് പ്രധാന ആരോപണം. കേരളത്തിലെ പൊതുസമൂഹം എന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അവരോട് ഞാൻ നന്ദി പറയുകയാണ്- മാത്യു കുഴൽനാടൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങി'; മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ
Open in App
Home
Video
Impact Shorts
Web Stories