ഭൂനിയമം ലംഘിച്ചു നിൽക്കുന്ന ഏറ്റവും വലിയ നിർമിതി എകെജി സെന്ററാണ്. സിപിഎമ്മാണ് നിയമം ലംഘിച്ചത്. ലൈസൻസ് പ്രകാരമാണ് താൻ ഹോം സ്റ്റേ നടത്തിയത്. നേതാവിന്റെ മകൾക്ക് വേണ്ടി പരിച ഒരുക്കുമ്പോൾ എം വി ഗോവിന്ദന് മറ്റ് മാർഗമില്ലെന്നും മാത്യു പറഞ്ഞു.
എംവി ഗോവിന്ദന് കുഴൽനാടന്റെ മറുപടി
advertisement
1. ചിന്നക്കനാലിലെലേത് പാർപ്പിട ആവശ്യത്തിന് പണിത കെട്ടിടമാണ്, പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട ഭൂനിയമം ലംഘിച്ചിട്ടില്ല
(ഭൂനിയമം ലംഘിച്ച് പണിതത് AKG സെന്റർ )
2. ചിന്നക്കനാലിലെ ഭൂമിയിൽ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല.
3. റസിഡൻഷ്യൽ പെർമിറ്റ് പ്രകാരമുളള ഭൂമിയാണ് , അവിടെ ഹോം സ്റ്റേ നടത്തരുതെന്ന് നിയമമില്ല.
Also Read- വീണയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തായാൽ കേരളം ഞെട്ടും; മാത്യു കുഴൽനാടൻ
4. ക്രമരഹിതമായി ഭൂമി മണ്ണിട്ട് നികത്തിയിട്ടില്ല.. വീഡിയോ അടക്കം വിശദീകരണം നൽകി.
5 അഭിഭാഷകവൃത്തിയോടൊപ്പം ഒരു ബിസിനസും താനായിട്ട് നടത്തിയിട്ടില്ല. ബാർ കൗൺസിൽ നോട്ടിസ് ലഭിക്കുമ്പോൾ മറുപടി നൽകും.
6. 9 കോടിയുടെ വിദേശ നിക്ഷേപം എന്നല്ല പറഞ്ഞത്. ഫെമ ലംഘനമില്ല.
7 വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിമർശനം പുകമുറ സൃഷ്ടിക്കാൻ. എം വി ഗോവിന്ദന് നേരിട്ട് പരിശോധിക്കാം.