TRENDING:

അംഗീകരിക്കുന്നു; മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് രാജിക്കത്ത് നല്‍കും: മാത്യു ടി. തോമസ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മന്ത്രിസ്ഥാനം ഒഴിയണമെന്ന പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് മാത്യ ടി. തോമസ്. മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ പ്രസിഡന്റ് തന്നെ ചര്‍ച്ചയ്ക്ക് ബെംഗളൂരൂവിലേക്ക് വിളിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
advertisement

'മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാനുള്ള തീരുമാനം ദേശീയ അധ്യക്ഷന്റേതാണ്. ചര്‍ച്ചയ്ക്ക് ബെംഗളൂരുവിലേക്ക് വിളിക്കുകയോ തീരുമാനം നേരിട്ട് അറിയിക്കുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങളില്‍ നിന്നാണത് അറിഞ്ഞത്.' അദ്ദേഹം പറഞ്ഞു.

മാത്യു ടി. തോമസിന് പകരം കൃഷ്ണന്‍കുട്ടി മന്ത്രിയാകുമെന്ന് ജെ.ഡി.എസ്

2009ല്‍ ജോസ് തെറ്റയിലിനുവേണ്ടി മാറിയതല്ല, പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ മാറിയതാണെന്നും പറഞ്ഞ അദ്ദേഹം രണ്ട് തവണയും മന്ത്രിസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ഇപ്പോഴത്തെ മാറ്റം അനാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം നാളെ കോഴിക്കോട് മുഖ്യമന്ത്രിയെ കാണുമെന്ന് കെ.കൃഷ്ണന്‍കുട്ടിയും പറഞ്ഞു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ കത്ത് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അംഗീകരിക്കുന്നു; മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് രാജിക്കത്ത് നല്‍കും: മാത്യു ടി. തോമസ്