മാത്യു ടി. തോമസിന് പകരം കൃഷ്ണന്‍കുട്ടി മന്ത്രിയാകുമെന്ന് ജെ.ഡി.എസ്

Last Updated:
ബംഗലുരൂ: മാത്യു ടി. തോമസിനെ ഒഴിവാക്കി ജനതാദള്‍ സംസ്ഥാന അധ്യക്ഷനും ചിറ്റൂര്‍ എം.എല്‍.എയുമായ കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ തീരുമാനിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു.
ജനതാദള്‍ എസ് സംസ്ഥാന നേതാക്കള്‍, ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുമായി ബംഗലുരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരാണ് സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. മാത്യു ടി.തോമസിനെ മന്ത്രിസഭയില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ടു ജെ.ഡി.എസ്. ഇടതുമുന്നണിക്ക് കത്ത് നല്‍കുമെന്നും ഡാനിഷ് അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാത്യു ടി. തോമസിന്റെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റുന്നതു സംബന്ധിച്ച് തര്‍ക്കം മുറുകുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്‍ കെ. കൃഷ്ണന്‍കുട്ടിയും സി.കെ നാണുവും ബംഗലുരുവിലെത്തി ദേവഗൗഡയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ദേശീയ അധ്യക്ഷന്‍ ആവശ്യപ്പെട്ടിട്ടും കൂടിക്കാഴ്ചയ്ക്ക് എത്താന്‍ മന്ത്രി മാത്യൂ ടി. തേമസ് തയാറായില്ല. മൂന്നാഴ്ചയ്ക്ക് മുമ്പും സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ദേവഗൗഡ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്നും യോഗത്തിനെത്താന്‍ മാത്യു ടി. തോമസ് തയാറിയിരുന്നില്ല.
advertisement
മാത്യു ടി.തോമസ് രാജിവച്ച് കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ദേവഗൗഡ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാത്യു ടി.തോമസിനെ മന്ത്രിയാക്കിയപ്പോള്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഈ ആവശ്യം. ഈ മാസം 15നകം ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാന്‍ മാത്യു ടി.തോമസ് തയാറായിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാത്യു ടി. തോമസിന് പകരം കൃഷ്ണന്‍കുട്ടി മന്ത്രിയാകുമെന്ന് ജെ.ഡി.എസ്
Next Article
advertisement
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
  • പെരിയാർ ടൈഗർ റിസർവിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കടുവ ആക്രമിച്ച് കൊന്നു.

  • പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

  • ഞായറാഴ്ച രാവിലെ കുന്തിരിക്കം ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ.

View All
advertisement