അപ്രതീക്ഷിത മുന്നേറ്റം കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ ആഘോഷമാക്കി.
'ഏഴ് പതിനാലായത് ഇരിക്കൂറല്ല മട്ടന്നൂരാണ്.. ഓർത്തോളൂ' എന്ന കുറിപ്പോടെയാണ് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ മട്ടന്നൂരിലെ മുന്നേറ്റം ആഘോഷിച്ചത്..
കിട്ടിയോ.....? ഇല്ല പൊളിച്ചിട്ടിട്ടുണ്ട്......! എന്ന അടിക്കുറുപ്പോടെയുള്ള കാര്‍ട്ടൂണ്‍ ചിത്രമാണ് ഡീന്‍ കുര്യാക്കോസ് എം.പി പങ്കുവെച്ചത്..
advertisement
മാറിച്ചിന്തിക്കുന്ന കേരളത്തെയാണ് മട്ടന്നൂർ സൂചിപ്പിക്കുന്നത്. ശക്തമായ ജനാധിപത്യ പോരാട്ടം നടത്തിയ യുഡിഎഫിന്റെ സഹപ്രവർത്തകർക്ക് അഭിവാദനങ്ങൾ എന്ന് വി.ടി ബല്‍റാമും കുറിച്ചു.
മട്ടന്നൂര്‍ അത്ര ചുവന്നിട്ടില്ല എന്ന പേരില്‍ കുറിപ്പ് പങ്കുവെച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് മുന്നേറ്റത്തില്‍ പങ്കുചേര്‍ന്നത് ..
ആകെ 35 വാർഡുകളുള്ള മട്ടന്നൂർ നഗരസഭയിൽ 21 ഇടത്ത് എൽഡിഎഫും 14 ഇടത്ത് യുഡിഎഫും ജയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 7 സീറ്റുകൾ കുറഞ്ഞെങ്കിലും 21 ഇടത്ത് വിജയിച്ച് എൽഡിഎഫിന് ഭൂരിപക്ഷം ഉറപ്പിക്കാനായി.
പോറോറ, ഏളന്നൂർ, ആണിക്കരി, പെരിഞ്ചേരി, ഇല്ലം ഭാഗം, കളറോഡ്, മരുതായി, മേറ്റടി എന്നീ വാർഡുകളാണ് യു ഡി എഫ് പിടിച്ചെടുത്തത്. കയനി വാർഡ് ഇത്തവണ യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
ബിജെപിക്ക് മൂന്നിടങ്ങളിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അക്കൗണ്ട് തുറക്കാൻ ആയില്ല. മട്ടന്നൂർ ടൗൺ വാർഡിൽ ബിജെപി സ്ഥാനാർത്ഥി എ മധുസൂദനൻ യു ഡി എഫ് സ്ഥാനാർത്ഥി കെ വി പ്രശാന്തിനോട് 12 വോട്ടുകൾക്കൾക്ക് പരാജയപ്പെട്ട് രണ്ടാം സ്ഥാനത്ത് എത്തി.
എട്ടു സീറ്റുകൾ പിടിച്ചെടുത്ത് യു ഡി എഫ് നഗരസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ നിലമെച്ചപ്പെടുത്തി.
എൽഡിഎഫ് ജയിച്ച 21 വാർഡുകൾ
1. കീച്ചേരി
2. കല്ലൂർ
3. മുണ്ടയോട്
4. പെരുവയൽക്കരി
5. കായലൂർ
6. കോളാരി
7. പരിയാരം
8. അയ്യല്ലൂർ
9. ഇടവേലിക്കൽ
10. പഴശ്ശി
11. ഉരുവച്ചാൽ
12. കരേറ്റ
13. കുഴിക്കൽ
14. കയനി
15. ദേവർകാട്
16. കാര
17. നെല്ലൂന്നി
18. മലക്കുതാഴെ
19. എയർപോർട്ട്
20 ഉത്തിയൂർ
21 നാലങ്കേരി
യുഡിഎഫ് ജയിച്ച 14 വാർഡുകൾ
1. മണ്ണൂർ
2. പൊറോറ
3. ഏളന്നൂർ
4. ആണിക്കരി
5. കളറോഡ്
6. ബേരം
7. പെരിഞ്ചേരി
8. ഇല്ലംഭാഗം
9. മട്ടന്നൂർ
10. ടൗൺ
11. പാലോട്ടുപള്ളി
12. മിനി നഗർ
13. മരുതായി
14. മേറ്റടി
മട്ടന്നൂർ എച്ച് എച്ച് എസ് എസിലാണ് വോട്ടെണ്ണല്‍ നടന്നത്. പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തു.
35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഇത്തവണ പോസ്റ്റൽ ബാലറ്റിന് ആരും അപേക്ഷിച്ചിരുന്നില്ല. ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം വാർഡ് 34 മേറ്റടിയിലാണ് 95.13 ശതമാനം.
വാർഡ് 1 മണ്ണൂർ (91.1), വാർഡ് 2 പൊറോറ (91.71), വാർഡ് 13 പരിയാരം (91.27) എന്നീ വാർഡുകളിലും അടക്കം നാല് വാർഡുകളിൽ പോളിംഗ് 90 ശതമാനം കടന്നു. 31 വാർഡുകളിൽ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിംഗ് വാർഡ് 28 മട്ടന്നൂരിലാണ് 72.35 ശതമാനം.