സ്വർണകടത്ത് കേസിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഭരണപക്ഷത്തെ അംഗങ്ങൾ മുഖ്യമന്ത്രിയെ പുകഴ്ത്തുക മാത്രമാണ് ചെയ്തത്. അപ്പോഴും ചോദ്യങ്ങൾക്ക് മറുപടിയില്ല. സ്വർണകടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെ വർഗീയവത്കരിച്ച് രക്ഷപ്പെടാനാണ് ഭരണകക്ഷി അംഗങ്ങൾ ശ്രമിച്ചത്. മടിയിൽ കനമില്ലെന്ന് ബോർഡ് വച്ചാൽ പോര, കനമില്ലെന്ന് മുഖ്യമന്ത്രി തെളിയിക്കണം.
ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പിയുടെ ഭാര്യയെ സോണിയാ ഗാന്ധി സന്ദർശിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞത് പച്ചകള്ളമാണ്. കലാപ ബാധിതരെ കാണാതെ സീതാറാം യെച്ചൂരി അടക്കമുളള നേതാക്കൾ മുങ്ങിയെന്ന് ടീസ്റ്റ സെറ്റിൽവാദ് പറഞ്ഞതിന്റെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. വെറുതെ മുഖ്യമന്ത്രി വടി കൊടുത്ത് അടി വാങ്ങാൻ നിൽക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
advertisement
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുടെ മെന്‍റർ ആണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (PWC) ഡയറക്ടര്‍ ജെയ്ക് ബാലകുമാർ എന്നത് വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ഇന്നും ആവർത്തിച്ചിരുന്നു.
Also Read-'ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി'; മുത്യു കുഴൽനാടന്‍റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്
വെബ്സൈറ്റിലെ ഇത് വ്യക്തമാക്കുന്ന ഭാഗം അദ്ദേഹം വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. സ്വർണക്കടത്ത് കേസ് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴൽ നാടന്‍ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ 2020 മേയിൽ വെബ്സൈറ്റ് ഡൗൺ ആവുകയും പിന്നീട് ജൂൺ മാസത്തിൽ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്‍നാടന്‍ പറഞ്ഞു.
