Also Read-പൊലീസുകാരിയെ ചുട്ടുകൊന്നു, പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അജാസ് പിടിയിൽ
വിവാഹശേഷമാണ് സൗമ്യയ്ക്ക് പൊലീസിൽ നിയമനം ലഭിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ് സജീവ് വിദേശത്താണ്.ഏറ്റവും ഒടുവിൽ നാട്ടിലെത്തി പതിനഞ്ച് ദിവസം മുൻപാണ് ഇയാൾ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ആറ്, ഏഴ് ക്ലാസുകളിലാണ് സൗമ്യയുടെ കുട്ടികൾ പഠിക്കുന്നത്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്നരവയസ്സാണ്.
Also Read-പ്രണയം നിഷേധിക്കുമ്പോൾ പെണ്ണിനെ ചുട്ടുകൊല്ലുന്ന കേരളം; മൂന്നു മാസത്തിൽ മൂന്നാമത്തെ കൊലപാതകം
advertisement
സൗമ്യയുടെ പോസ്റ്റ്മോർട്ടം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കും. കൊലപാതകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ചികിത്സയിലാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിക്കും. സൗമ്യയുടെ സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2019 7:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവേലിക്കര കൊലപാതകം: ക്രൂരകൃത്യത്തിന് കാരണമായത് സൗഹൃദത്തിൽ ഉണ്ടായ വിള്ളലും പകയും