TRENDING:

വരുന്നു പേമാരി: സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യത

Last Updated:

കേരള, കർണാടക തീരങ്ങളിലും ശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
advertisement

തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ഫാനി ചുഴലിക്കാറ്റായി രൂപപ്പെടുന്നത്. തമിഴ്നാടിന്‍റെ വടക്കൻ തീരദേശത്ത് ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

കേരള, കർണാടക തീരങ്ങളിലും ശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

advertisement

കേരളത്തിന് ഭീകരാക്രമണ ഭീഷണി; ആക്രമണം ട്രയിനുകൾ കേന്ദ്രീകരിച്ചെന്നും സൂചന

അതേസമയം, വെള്ളിയാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് ഇടിയോട് കൂടി കനത്ത മഴ പെയ്തു. നഗരത്തിൽ മരങ്ങൾ കടപുഴകി. കെ.എസ്.ഇ.ബി പോസ്റ്റുകൾ തകർന്നത് വൈദ്യുതിവിതരണം തടസപ്പെടുത്തി. തിരുവനന്തപുരം, കന്യാകുമാരി ഭാഗങ്ങളിൽ നിന്നും ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ചിലർ മടങ്ങി വരാത്തത് തീരങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൂടുതൽ പേർ എത്താനാണ് സാധ്യത.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വരുന്നു പേമാരി: സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യത