കേരളത്തിന് ഭീകരാക്രമണ ഭീഷണി; ആക്രമണം ട്രയിനുകൾ കേന്ദ്രീകരിച്ചെന്നും സൂചന

Last Updated:

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാതലത്തിലാണ് ഇന്ത്യയിലും ആക്രമണഭീഷണി.

തിരുവനന്തപുരം: കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങൾക്ക് ഭീകരാക്രമണ ഭീഷണി. കർണാടക പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണിയുടെ അടിസ്ഥാനത്തിൽ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം നൽകി.
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാതലത്തിലാണ് ഇന്ത്യയിലും ആക്രമണഭീഷണി. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടന്നേക്കുമെന്നാണ് ഭീഷണി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബംഗലൂരു സിറ്റി പൊലീസിന് ലഭിച്ച ഫോൺ കോളിലായിരുന്നു ഭീഷണിസന്ദേശം.
ട്രയിനുകൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുകയെന്നും 19 ഭീകരർ തമിഴ്നാട്ടിലെ രാമാനാഥപുരത്ത് എത്തിയിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. അതേസമയം, ഭീഷണിയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കർണാടക പൊലീസ് മോധാവി മറ്റു സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിന് ഭീകരാക്രമണ ഭീഷണി; ആക്രമണം ട്രയിനുകൾ കേന്ദ്രീകരിച്ചെന്നും സൂചന
Next Article
advertisement
സൗഹൃദം പങ്കിട്ട് മടങ്ങുന്നതിന് പിന്നാലെ കുഴഞ്ഞുവീണുമരിച്ചു; പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്കുകാണാൻ മുഖ്യമന്ത്രിയെത്തി
സൗഹൃദം പങ്കിട്ട് മടങ്ങുന്നതിന് പിന്നാലെ കുഴഞ്ഞുവീണുമരിച്ചു; പ്രിയ സുഹൃത്തിനെ അവസാനമായി കാണാൻ മുഖ്യമന്ത്രിയെത്തി
  • മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സുഹൃത്തിന്റെ മൃതദേഹം കാണാൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി.

  • രതീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണു.

  • രതീന്ദ്രൻ കുഴഞ്ഞുവീണ ഉടൻ സൈനിക ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

View All
advertisement