TRENDING:

കത്ത് വിവാദത്തിൽ രാജിയില്ല; ഇല്ലാത്ത കാര്യത്തിനാണ് ക്രൂശിക്കുന്നതെന്ന് ആര്യാ രാജേന്ദ്രൻ

Last Updated:

കോടതി മേയറെ കൂടി കേൾക്കണം എന്ന് പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആര്യാ രാജേന്ദ്രൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കത്ത് വിവാദത്തിൽ രാജി വെക്കില്ലെന്ന് ആവർത്തിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇല്ലാത്ത കാര്യത്തിലാണ് തന്നെ ക്രൂശിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ട്. കോടതി മേയറെ കൂടി കേൾക്കണം എന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. സമരങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാകരുതെന്നും മേയർ പറഞ്ഞു.
advertisement

കൗൺസിലർമാരുടെ പിന്തുണ ഉള്ളിടത്തോളം കാലം മേയർ ആയി തുടരും. മഹിളാ കോൺഗ്രസ് അധിക്ഷേപത്തിൽ നിയമപരമായ വശങ്ങൾ പരിശോധിക്കുമെന്നും ആര്യാ രാജേന്ദ്രൻ പറ‍ഞ്ഞു. കട്ടപണവുമായി കോഴിക്കോടേയ്ക്ക് പോകൂ എന്നാണ് പറഞ്ഞത്. ഉത്തരവാദിത്വ പെട്ടവർ അങ്ങനെ പറയുന്നത് ശരിയല്ല. കുടുംബത്തെ കൂടി പറഞ്ഞതിൽ നിയമ നടപടികൾ ആലോചിക്കും.

Also Read- സര്‍ക്കാരിന്‍റെ എതിര്‍പ്പ് ഹൈക്കോടതി അവഗണിച്ചു ; കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നോട്ടീസ്

അന്വേഷണത്തിന്റെ ഭാഗമായി എല്ലാ സാഹചര്യവും പരിശോധിക്കണം. ചിന്തയിൽ പോലും ഇല്ലാത്ത കാര്യത്തിലാണ് ക്രൂശിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അത്ര ക്രൂര ബുദ്ധി തനിക്കില്ല. രാജി ആവശ്യപ്പെടുന്നവർ വാർഡുകളിലെ ആവശ്യങ്ങൾക്ക് തന്റെ ഒപ്പിന് സമീപിക്കുന്നതായും പ്രതിപക്ഷത്തെ പരിഹസിച്ച് മേയർ പറഞ്ഞു.

advertisement

അതേസമയം, ആര്യാ രാജേന്ദ്രനെതിരെ ഇന്നും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നഗരസഭയ്ക്ക് മുന്നിൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

Also Read- 'കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ'; ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമർശവുമായി ജെബി മേത്തർ

കത്ത് വിവാദത്തിൽ മേയർക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഡിജിപിക്കും സിബിഐ മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണങ്ങളെ പറ്റി മേയർക്ക് പറയാനുള്ളത് കേട്ട ശേഷം കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കാം എന്നാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കേസ് നവംബർ 25 -ാം തീയതി വീണ്ടും പരിഗണിക്കും.

advertisement

വിവാദ കത്തില്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ നഗരസഭാഗം ജി.എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കത്ത് വിവാദത്തിൽ രാജിയില്ല; ഇല്ലാത്ത കാര്യത്തിനാണ് ക്രൂശിക്കുന്നതെന്ന് ആര്യാ രാജേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories