മൂന്ന് കേസുകളിലും ഓരോ ലക്ഷം രൂപ വീതം കെട്ടിവയ്ക്കണം. മൂന്ന് മാസത്തേക്ക് കാസര്‍ഗോഡ് ജില്ലാ പരിധിയില്‍ പ്രവേശിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. നേരത്തെ ജാമ്യാപേക്ഷയുമായി എം.സി. കമറുദ്ദീന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു.
പുതിയതായി സ്മര്‍പ്പിച്ച മൂന്നു ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് അശോക് മേനോന്‍ പരിഗണിച്ചത്. നിക്ഷേപകരെ വഞ്ചിച്ച് കോടികള്‍ തട്ടിയെന്ന പരാതിയില്‍ നൂറിലധികം കേസുകളാണ് കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കമറുദ്ദീന്‍ എംഎല്‍എയ്ക്ക് പുറത്തിറങ്ങാനാവില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 04, 2021 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് മൂന്ന് കേസില്‍ ഉപാധികളോടെ ജാമ്യം
