ആറ്റിങ്ങലില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; നിരാശമൂലം ജീവനൊടുക്കിയതാകാമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം
രണ്ട് മക്കളും വിദേശത്താണ്. ഇവര്‍ക്ക് മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
|
1/ 5
ആറ്റിങ്ങലില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. ആറ്റിങ്ങല്‍ സ്വദേശി രാജേന്ദ്രന്‍ (71), ശാമള(64) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യം നിവാസിലാണ് സംഭവം.
2/ 5
ഇവര്‍ക്ക് മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി പ്രദേശവാസികളോ ബന്ധുക്കളോ പറയുന്നില്ല. ശ്യാമള നേരത്തെ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.
3/ 5
രാജേന്ദ്രൻ വീട്ടുപരിസരത്തെ മരത്തിലും ഭാര്യ ശ്യാമള വീട്ടിലുമാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ പരിസര വാസികളാണ് മൃതദേഹം കണ്ടത്.
4/ 5
ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ അഴിച്ചിറക്കി മഹസ്സർ തയാറാക്കി പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽകൊളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പരിശോധന തുടരുകയാണ്.
5/ 5
ജീവിത നിരാശമൂലം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ശ്യാം, ശരത് എന്നിവര്‍ മക്കളാണ്. ഇരുവരും വിദേശത്താണ്.