TRENDING:

COVID 19 | കൊറോണ ബാധിച്ച ഡോക്ടർക്കൊപ്പം യോഗത്തിൽ; കേന്ദ്രമന്ത്രി വി മുരളീധരൻ ക്വാറന്റീനിൽ

Last Updated:

ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ക്വാറന്റീനിലുള്ളത്. മന്ത്രിയുടെ പൊതുപരിപാടികളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം ശ്രീചിത്രയിലെ യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ക്വാറന്റീനിലുള്ളത്. മന്ത്രിക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. മന്ത്രിയുടെ പൊതുപരിപാടികളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.
advertisement

ശ്രീചിത്രയിൽ മന്ത്രി സന്ദർശനം നടത്തിയത് ഈ മാസം 14നായിരുന്നു. മന്ത്രിയുടെ സന്ദർശനത്തിന് മുൻപ് മൂന്ന് തവണ മന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രീചിത്ര ഡയറക്ടറെ ബന്ധപ്പെട്ടിരുന്നു. ഈ മാസം 13നാണ് ഡോക്ടറുടെ ആദ്യ റിപ്പോർട്ട് ലഭിച്ചത്. എന്നാൽ ആദ്യ റിപ്പോർട്ട് ലഭിച്ചിട്ടും അധികൃതർ രോഗവിവരം മറച്ചുവയ്ക്കുകയായിരുന്നു. ഡോക്ടർക്ക് ആദ്യ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചത് മറച്ചുവെച്ചതിന് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അധികൃതർക്കെതിരെ നടപടി വന്നേക്കും.

You may also like:

advertisement

'COVID 19 | കൊറോണ വാക്സിൻ പരീക്ഷണാർത്ഥം ഉപയോഗിച്ച് അമേരിക്കൻ ഗവേഷകർ; ഫലത്തിനായി കാത്തിരിപ്പ് [PHOTOS]

Fact Check: രാജ്യസഭാംഗമാകുന്ന ആദ്യത്തെ സുപ്രീംകോടതി റിട്ടയേഡ് ചീഫ് ജസ്റ്റിസാണോ രഞ്ജൻ ഗൊഗോയ് ? [NEWS]

മുൻ കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി; മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്ത്തി [PHOTOS]

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്പെയിനിൽ പരിശീലനത്തിനുശേഷം തിരിച്ചെത്തിയ റേഡിയോളജി വിഭാഗത്തിലെ ഡോക്ടറിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ 43 ഡോക്ടർമാർ ഉൾപ്പടെ 76 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സ്പെയിനിൽനിന്ന് മടങ്ങിയെത്തിയ ഡോക്ടറിൽ രോഗലക്ഷണങ്ങളില്ലാതിരുന്നതിനാലാണ് ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചത്. എന്നാൽ പിന്നീട് രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കുന്നതും സാംപിൾ പരിശോധനയ്ക്ക് അയയ്ക്കുന്നതും. ആദ്യ പരിശോധനയിൽ സാംപിൾ ഫലം പോസിറ്റീവായിരുന്നു. എന്നാൽ പിറ്റേദിവസം മന്ത്രിയുടെ സന്ദർശനം ഉണ്ടായിരുന്നതിനാൽ ഇക്കാര്യം മറച്ചുവെച്ചതായാണ് ആശുപത്രി അധികൃതർക്കെതിരായ ആരോപണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | കൊറോണ ബാധിച്ച ഡോക്ടർക്കൊപ്പം യോഗത്തിൽ; കേന്ദ്രമന്ത്രി വി മുരളീധരൻ ക്വാറന്റീനിൽ
Open in App
Home
Video
Impact Shorts
Web Stories