മുൻ കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി; മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്ത്തി
- Published by:Rajesh V
- news18-malayalam
Last Updated:
മൃതദേഹത്തിൽ ഇരുപതോളം വെട്ടുകൾ. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
advertisement
advertisement
advertisement
വളർമതിക്ക് ബിഎൽ റാമിന് സമീപം ഏലത്തൊട്ടവും വീടും ഉണ്ട്. വളർമതി രാജന്റെ ജീപ്പിൽ ആണ് കൃഷിയിടത്തിലേക്ക് പോയിരുന്നത്. ഇതോടെ ഇരുവരും തമ്മിൽ അടുത്തു. ബന്ധം മക്കളുടെ ഭാവിയെ ബാധിക്കും എന്നായപ്പോൾ രാജനിൽ നിന്ന് അകന്നു. ഇത് രാജനെ പ്രകോപിതനാക്കി. ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചിരുന്ന രാജൻ വീട്ടിൽ എത്തിയും പ്രശ്നങ്ങൾ ഉണ്ടാക്കി. ഞായറാഴ്ച രാത്രി രാജനെ ബോഡിനായ്ക്കന്നൂരിലെ വീട്ടിലേക്ക് വളർമതി വിളിച്ചു വരുത്തി. നേരത്തെ 2 മക്കളെയും സമീപത്തെ ബന്ധു വീട്ടിലേക്ക് പറഞ്ഞയച്ചു.
advertisement
അർധരാത്രിയോടെ വീട്ടിലെത്തിയ രാജന്റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം വളർമതി വാക്കത്തി ഉപയോഗിച്ച് പല തവണ വെട്ടുകയായിരുന്നു. വളർമതി തന്നെയാണ് വിവരം പൊലീസിലറിയിച്ചത്. പൊലീസ് എത്തി രാജന്റെ മൃതദേഹം ഗവ.ആശുപത്രിയിലേക്ക് മാറ്റി. ബോഡിനായ്ക്കന്നൂർ പൊലീസ് വളർമതിയെ കോടതിറിമാൻഡ് ചെയ്തു. രാജന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.