ആർക്കെതിരെയും ലൈംഗിക ആരോപണം താൻ ഇനി ഉന്നയിക്കില്ലെന്നും തന്റെ കൈയിൽ സിഡി ഉണ്ടെങ്കിലും അത് പുറത്തുവിടില്ല. പരാതിക്കാരിയുടെ കത്ത് ഗണേഷ് കുമാർ എം.എൽ.എയുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ പി.എ. പ്രദീപിന്റേയും ശരണ്യ മനോജിന്റെയും ഇടപെടലിൽ കത്ത് നാല് പേജായി ചുരുങ്ങിയെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്കാരി നൽകയത് കത്തായിരുന്നില്ല. കോടതിയിൽ നൽകാനുള്ള 21 പേജുള്ള പരാതിയുടെ ഡ്രാഫ്റ്റ് ആയിരുന്നു. അത് നാലായി ചുരുങ്ങിയത് ഗണേഷ് കുമാർ എം.എൽ.എയുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ പി.എ. പ്രദീപിന്റേയും ശരണ്യ മനോജിന്റെയും ഇടപെടലിലാണ്.
advertisement
പത്തനംതിട്ട ജയിലിൽ നിന്ന് 21 പേജുള്ള കത്തുമായി പുറത്തു വന്നപ്പോൾ പരാതിക്കാരിയുടെ നിർദേശപ്രകാരം ഗണേഷ് കുമാറിന്റെ പിഎ ആയ പ്രദീപിനെ ഏൽപ്പിച്ചു. അയാളുടെ കാറിൽ ബാലകൃഷ്ണ പിള്ളയുടെ ഓഫീസിൽ പോയി. മൂന്ന് മണിക്കൂറിന് ശേഷം എല്ലാം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് തന്നെ പറഞ്ഞുവിട്ടു. കത്തിലെ രണ്ടാം പേജിൽ ഗണേഷ് കുമാർ പീഡിപ്പിച്ചുവെന്ന് ഉണ്ടായിരുന്നു. അത് ഒഴിവാക്കിപ്പിച്ചു.
ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പരാതിക്കാരി ആറ് മാസം താമസിച്ചത് ശരണ്യ മനോജിന്റെ വീട്ടിലായിരുന്നു. ഗണേഷ് കുമാറിന് മന്ത്രിയാകണമെന്നായിരുന്നു ആഗ്രഹം. അത് പരാജയപ്പെട്ടപ്പോഴാണ് തങ്ങളോട് പത്രസമ്മേളനം വിളിക്കാൻ പറഞ്ഞത്. ശരണ്യ മനോജ് കത്ത് എഴുതി കൈയ്യിൽ തന്നു. അതിൽ ഉമ്മൻചാണ്ടിക്കെതിരേയും ജോസ് കെ മാണിക്കെതിരേയും ലൈംഗികാരോപണം ഉണ്ടായിരുന്നു.
ഇത് ശരിയല്ലല്ലോ എന്ന് പറഞ്ഞപ്പോൾ ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണെന്നും അദ്ദേഹത്തിന് മന്ത്രിയാകാൻ പറ്റിയില്ല, മുഖ്യനെ താഴെയിറക്കണം എന്നുമായിരുന്നു ശരണ്യ മനോജ് പറഞ്ഞത്. ആദ്യം ഉണ്ടായിരുന്ന ഡ്രാഫ്റ്റിനൊപ്പം ശരണ്യ മനോജ് തന്ന പേരുകളും ചേർത്ത് പത്ര സമ്മേളനം നടത്താൻ പറഞ്ഞു. തുടർന്ന് പരാതിക്കാരി തന്നെ കൈപ്പടയിൽ എഴുതുകയായിരുന്നു.
ശരണ്യ മനോജിന് എല്ലാം അറിയാമെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. ഖ്യസൂത്രധാരൻ ശരണ്യ മനോജും പ്രദീപും ആണ്. ദല്ലാൾ നന്ദകുമാറിനെ കൊണ്ടുവന്നത് ശരണ്യ മനോജിന്റെ ഇടപെടലിൽ ആണ്. അതും ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമെന്നും ഫെനി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.