Also Read- യുപിയില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യു എ പി എ
പ്രശസ്തനായ, എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെയായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബി ജെ പിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Also Read-പുതുച്ചേരിയിൽ സംഭവിക്കുന്നത്: കിരൺ ബേദിയ്ക്ക് ലെഫ്. ഗവർണർ സ്ഥാനം നഷ്ടമായത് എന്തുകൊണ്ട് ?
advertisement
കേരളത്തിന് നീതി ഉറപ്പാക്കാൻ ബി ജെ പി വന്നാലേ കഴിയൂ എന്ന് ഇ ശ്രീധരൻ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബി ജെ പി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാനും താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ഇ ശ്രീധരൻ രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്ക് ഒരു പ്രശ്നവുമില്ലെന്നും പ്രതിഷേധക്കാർക്ക് നിയമം എന്താണെന്ന് മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമം വിശദീകരിച്ചുകൊടുത്ത് ഭയം മാറ്റുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ഇ ശ്രീധരൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്ന കേരള സർക്കാരിനെതിരെയും കടുത്ത വിമർശനമാണ് ഇ ശ്രീധരൻ അന്ന് നടത്തിയത്. കേന്ദ്ര സർക്കാർ എന്ത് ചെയ്താലും അതിനെ എതിർക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നാണ് ഇ ശ്രീധരൻ കുറ്റപ്പെടുത്തിയത്.
രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെയാണ് ഏലാട്ടുവളപ്പില്‍ ശ്രീധരന്‍ മെട്രോമാനായി മാറിയത്. പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു ഇ ശ്രീധരൻ ഇവയെല്ലാം യാഥാർത്ഥ്യമാക്കിയത്.
