നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'മത്സ്യത്തൊഴിലാളിയുടെ പരാതി അഭിനന്ദനമായി'; രാഹുല്‍ ഗാന്ധിയെ പുതുച്ചേരി മുഖ്യമന്ത്രി മൊഴിമാറ്റി കബളിപ്പിച്ചെന്ന് ആരോപണം

  'മത്സ്യത്തൊഴിലാളിയുടെ പരാതി അഭിനന്ദനമായി'; രാഹുല്‍ ഗാന്ധിയെ പുതുച്ചേരി മുഖ്യമന്ത്രി മൊഴിമാറ്റി കബളിപ്പിച്ചെന്ന് ആരോപണം

  മുഖ്യമന്ത്രിയുടെ നടപടി വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.

  News18 Malayalam

  News18 Malayalam

  • Share this:
   പുതുച്ചേരി: മത്സ്യത്തൊഴിലാളിയുടെ പരാതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് തെറ്റായി വിവർത്തനം ചെയ്ത സംഭവത്തിൽ പുതുച്ചേരി മുഖ്യമന്ത്രി വിവാദത്തിൽ. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതുച്ചേരിയിൽ നടത്തുന്ന സന്ദർശനത്തിനിടെയാണ് സംഭവം. ഇതിനിടെ മത്സ്യ തൊഴിലാളികളുമായി സംഘടിപ്പിച്ച സംവാദത്തിനിടെ മത്സ്യതൊഴിലാളികൾ പറഞ്ഞ കാര്യങ്ങൾ രാഹുൽ ഗാന്ധിയ്ക്ക് പരിഭാഷപ്പെടുത്തിയിരുന്നത് പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമിയായിരുന്നു.

   Also Read- പുതുച്ചേരിയിൽ സംഭവിക്കുന്നത്: കിരൺ ബേദിയ്ക്ക് ലെഫ്. ഗവർണർ സ്ഥാനം നഷ്ടമായത് എന്തുകൊണ്ട് ?

   സംവാദത്തിനിടയില്‍ ഒരു മത്സ്യത്തൊഴിലാളി സ്ത്രീ സര്‍ക്കാരിനെതിരേ പരാതി ഉന്നയിച്ചു. നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കഷ്ടതകളില്‍ തങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പോലും സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയില്ലെന്നുമായിരുന്നു സ്ത്രീയുടെ പരാതി. എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്ത്രീ പ്രശംസിക്കുകയാണെന്നാണ് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചത്. 'നിവാര്‍ ചുഴലിക്കാറ്റിന്റെ സമയത്ത് ഞാന്‍(മുഖ്യമന്ത്രി) സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയെന്നും അവര്‍ക്ക് ആശ്വാസം നല്‍കിയെന്നുമാണ് സ്ത്രീ പറയുന്നത്.' - നാരായണസ്വാമി പറഞ്ഞു.

   Also Read- 'മത്സ്യത്തൊഴിലാളികൾക്ക് മന്ത്രാലയം ഇല്ലാത്തതെന്തുകൊണ്ട്?' രാഹുൽ ഗാന്ധിയെ ട്രോളി ട്വിറ്റർ ലോകം

   മുഖ്യമന്ത്രിയുടെ നടപടി വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. നുണകള്‍ പറയുന്നതില്‍ രാഹുല്‍ ഗാന്ധിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ മത്സരത്തിലാണെന്നാണ് തോന്നുന്നതെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ബി ജെ പി നേതാവ് സി ടി രവി ട്വിറ്ററില്‍ കുറിച്ചത്. കര്‍ണാടകയില്‍ നിന്നുളള ബി ജെ പി രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി.

   Also Read- 'സലിംകുമാറില്ലെങ്കിൽ ഞങ്ങളുമില്ല..'; രാജ്യാന്തര ചലച്ചിത്ര മേള ബഹിഷ്കരിച്ച് കോണ്‍ഗ്രസ്

   എന്നാല്‍ താന്‍ ഒന്നും തെറ്റായി വ്യഖ്യാനിച്ചില്ലെന്നും എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നതെന്നുമായിരുന്നു ഇതേകുറിച്ചുളള പ്രതികരണമാരാഞ്ഞപ്പോള്‍ നാരായണസ്വാമിയുടെ മറുപടി.

   English Summary: Puducherry Chief Minister V Narayanaswamy in trouble for mistranslating a fisherwoman as she attempted to narrate her woes in Tamil to Congress leader Rahul Gandhi, who is in the Union Territory to campaign for the party ahead of assembly elections. A video of the woman complaining to Gandhi about the government's negligence in the aftermath of cyclone Nivar is viral.
   Published by:Rajesh V
   First published: