ഫാക്ടറി വളപ്പിന് പിൻവശത്ത് 25 അടിയോളം ഉയരമുള്ള മൺഭിത്തിയ്ക്ക് സംരക്ഷ ഭിത്തി നിർമിക്കുന്നതിനിടെയായിരുന്നു അപകടം. പില്ലർ നിർമിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് രത്തന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണ് മാറ്റിയാണ് രത്തനെ പുറത്തെടുത്തത്.സന്നദ്ധ സംഘടനകളുo രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. നാലടിയോളം മണ്ണ് രത്തന്‍റെ മുകളിൽ വീണിരുന്നു. പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
Jun 03, 2023 4:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയം ഈരാറ്റുപേട്ടയില്‍ സ്വകാര്യ ഫാക്ടറിയിൽ നിർമ്മാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു
