നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ല എന്നും മിൽമ പറയുന്നു. മിൽമയുടെ ആകെ വിൽപ്പനയുടെ അഞ്ചു ശതമാനം മാത്രമാണ് റിച്ചിനുള്ളത്.
വിലവർധന നാളെ പ്രാബല്യത്തിൽ വരും.
സർക്കാരിനെയും ഏജന്റുമാരെയും അറിയിക്കാതെയാണ് മിൽമ വില വർദ്ധിപ്പിച്ചത്. മിൽമ പാൽ വില വർദ്ധിപ്പിച്ചത് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു. എജന്റുമാരും ഹോട്ടലുടമകളും പാൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിലവർധനയുടെ ഗുണം ക്ഷീരകർഷകർക്ക് ലഭിക്കില്ലെന്നും പരാതി ഉയരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 18, 2023 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലും വെള്ളത്തിൽ അല്ല പണി; പാലിൽ തന്നെ മിൽമ ആരോടും പറയാതെ പാൽ വിലകൂട്ടി; നാളെ മുതൽ വില വീണ്ടും കൂടും