തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും കണ്ടെത്തിയതിനെ തുടർന്ന് വിവാദത്തിലായ സ്ഥാപനമാണ് എ. ആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്. തമിഴ്നാട്ടിലെ ദിണ്ടിഗൽ കേന്ദ്രീകരിച്ചാണ് സ്ഥാപനത്തിന്റെ പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ കോർപ്പറേറ്റ് കസ്റ്റമേഴ്സ് ലിസ്റ്റിൽ മിൽമ ഇടം പിടിച്ചെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. സംഭവം വിവാദമായതോടെയാണ് മിൽമ വിശദീകരണവുമായി രംഗത്ത് വന്നത്.
advertisement
ഇതിനിടെ, തിരുപ്പതി ലഡു വിവാദത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ രാജ്യത്തെ ഏറ്റവും വലിയ പാല്‍ ഉല്‍പാദക കമ്പനിയായ അമുലിന്റെ പരാതിയിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തങ്ങളുടെ ബ്രാൻഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമിക്കാന്‍ മായം കലര്‍ന്ന നെയ് വിതരണം ചെയ്തത് അമുല്‍ ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമുല്‍ പരാതി നല്‍കിയത്.