അതേസമയം തനിക്കെതിര നടന്നത് ജാതീയ വിവേചനമെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. തനിക്ക് വിദ്യാഭ്യാസ യോഗ്യതിയില്ല. അതാകാം പ്രിൻസിപ്പല്‍ ഈ വിധം പെരുമാറിയത്. തനിക്ക് സിനിമ മേഖലയിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. കോളേജിൽ പോയത് സംഘാടകർ ക്ഷണിച്ചിട്ടാണെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു.
'ബിനീഷ് ബാസ്റ്റിനെ ക്ഷണിച്ചത് അറിയില്ലായിരുന്നു'; മുഖ്യാതിഥി അനിൽ രാധാകൃഷ്ണമേനോനെന്ന് പ്രിൻസിപ്പൽ
കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേയോട് അനുബന്ധിച്ച പരിപാടിയാണ് വിവാദത്തിന് ഇടയായത്. ബിനീഷ് ബാസ്റ്റിനൊപ്പം സ്റ്റേജ് പങ്കിടാൻ പറ്റില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ പറഞ്ഞിരുന്നു. ഇതോടെ ബിനീഷിനെ തടയാൻ സംഘാടകർ ശ്രമിച്ചു. എന്നാൽ ഇത് വകവെക്കാതെ സ്റ്റേജിൽ കയറിയ ബിനീഷ് ബാസ്റ്റിൻ കുത്തിയിരുന്ന പ്രതിഷേധിച്ചു.
advertisement
തനിക്ക് ജീവിതത്തിൽ ഏറ്റവും വലിയ അവഹേളനം നേരിട്ട ദിവസമാണിതെന്നായിരുന്നു ബിനീഷ് എഴുതി തയ്യാറാക്കിയ കുറിപ്പിൽ വ്യക്തമാക്കിയത്.
