TRENDING:

മെസിയേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രകോപിതനായി മന്ത്രി അബ്ദുറഹിമാൻ; ചാനല്‍ മൈക്കുകള്‍ തട്ടിത്തെറിപ്പിച്ച് മന്ത്രിയും സംഘവും

Last Updated:

ഹൈബി ഈഡന്റെ ആരോപണങ്ങളോടുള്ള പ്രതികരണം ചോദിക്കാന്‍ ശ്രമിക്കവേയാണ് മന്ത്രി ചാനല്‍ മൈക്കുകള്‍ തട്ടിത്തെറിപ്പിച്ച് കുപിതനായത്

advertisement
തൃശൂര്‍: മെസിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയുംകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രകോപിതനായി കായിക മന്ത്രി വി അബ്ദുറഹിമാന്‍. തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്‌കൂള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. മന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പാണ് ഹൈബി ഈഡന്‍ വാര്‍ത്താ സമ്മേളനം നടത്തി ആരോപണങ്ങള്‍ ഉന്നയിച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീം എത്തുന്നുവെന്ന് പറഞ്ഞ് ദുരൂഹ ഇടപാടുകള്‍ നടന്നുവെന്ന് ഹൈബി ഈഡന്‍ ആരോപിച്ചിരുന്നു.
പ്രകോപിതനായി മന്ത്രി
പ്രകോപിതനായി മന്ത്രി
advertisement

ഇതും വായിക്കുക: 'മാധ്യമ മേഖലയിൽ ചില ക്രിമിനലുകള്‍ വന്നിട്ടുണ്ട്, മെസിതട്ടിപ്പ് മറയ്ക്കാൻ ഒരോ വിവാദങ്ങള്‍ ഉണ്ടാക്കുന്നു'; രാജീവ് ചന്ദ്രശേഖര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹൈബി ഈഡന്റെ ആരോപണങ്ങളോടുള്ള പ്രതികരണം ചോദിക്കാന്‍ ശ്രമിക്കവേയാണ് മന്ത്രി ചാനല്‍ മൈക്കുകള്‍ തട്ടിത്തെറിപ്പിച്ച് കുപിതനായത്. പിന്നാലെ സ്‌കൂളിലേക്ക് കയറിയ മന്ത്രിയോടൊപ്പമുണ്ടായിരുന്ന എ സി മൊയ്തീനും മാധ്യമങ്ങളെ തടയാനെത്തി. ചാനല്‍ മൈക്കുകള്‍ പിടിച്ചുതാഴ്ത്തുകയും വൃത്തികേട് കാണിക്കരുതെന്നുമാണ് എ സി മൊയ്തീന്‍ പറഞ്ഞത്. ഇതിന് പിന്നാലെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന സംഘം മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മെസിയേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രകോപിതനായി മന്ത്രി അബ്ദുറഹിമാൻ; ചാനല്‍ മൈക്കുകള്‍ തട്ടിത്തെറിപ്പിച്ച് മന്ത്രിയും സംഘവും
Open in App
Home
Video
Impact Shorts
Web Stories