TRENDING:

എല്‍ഡിഎഫിന് മികച്ച വിജയം നേടിത്തന്ന മൂന്ന് യുഡിഎഫ് നേതാക്കൾക്കും നന്ദി; പരിഹാസവുമായി മന്ത്രി എ.കെ ബാലന്‍

Last Updated:

ഇവര്‍ ചേര്‍ന്നാണ് എല്‍ഡിഎഫിന് മികച്ച വിജയം നേടത്തന്നതെന്നും മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടിയതിന് പിന്നിൽ മൂന്ന് കോൺഗ്രസ് നേതാക്കളാണെന്ന് മന്ത്രി എ.കെ ബാലന്‍. എൽഡിഎഫിന്റെ വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും കെ. മുരളീധരന്‍ എംപിക്കും അഭിനന്ദനം അറിയിച്ച്‌ മന്ത്രി എ.കെ ബാലന്‍. ഇവര്‍ ചേര്‍ന്നാണ് എല്‍ഡിഎഫിന് മികച്ച വിജയം നേടത്തന്നതെന്നും മന്ത്രി പറഞ്ഞു.
advertisement

ഇവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ ഇത്രയും വലിയ വിജയം കിട്ടുമായിരുന്നില്ല. അവരെ അഭിനന്ദിക്കുന്നു. രണ്ടുതരത്തിലാണ് അവര്‍ സഹായിച്ചത്- ഒന്ന്, കിഫ്ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. രണ്ട്, ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള നാല് മിഷനുകളും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞു. ഇതുപോലെ വിഡ്ഢിത്തം നിറഞ്ഞ ഒരു തീരുമാനം അവര്‍ രേഖപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയ വിജയം എല്‍ഡിഎഫിന് ലഭിക്കില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Also Read Kerala Local Body Election 2020 | വോട്ടിന് മദ്യം നൽകിയതിന് അറസ്റ്റിലായ യു​ഡിഎ​ഫ്​ സ്ഥാ​നാ​ര്‍ഥി​ക്ക് തകർപ്പൻ ജയം

advertisement

ഇന്നേവരെ ഒരു പാര്‍ട്ടിയും മുന്നണിയില്‍ ചേര്‍ത്തിട്ടില്ലാത്ത ജമാ അത്തെ ഇസ്ലാമിയെ മുന്നണിയില്‍ ചേര്‍ക്കും. അധികാരം കിട്ടിയാല്‍ അവര്‍ക്കും പങ്ക് നല്‍കും എന്ന് പറഞ്ഞു. ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വയ്‌ക്കുമോയെന്ന് ചോദിച്ച മന്ത്രി ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും അഭിപ്രായപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എല്‍ഡിഎഫിന് മികച്ച വിജയം നേടിത്തന്ന മൂന്ന് യുഡിഎഫ് നേതാക്കൾക്കും നന്ദി; പരിഹാസവുമായി മന്ത്രി എ.കെ ബാലന്‍
Open in App
Home
Video
Impact Shorts
Web Stories