മൂന്നാര്: വോട്ടര്മാരെ സ്വാധീനിക്കാന് മദ്യവിതരണം നടത്തിയെന്ന പേരിൽ അറസ്റ്റിലായ യു.ഡി.എഫ് സ്ഥാനാര്ഥിക്ക് ജയം. പള്ളിവാസല് പഞ്ചായത്ത് അഞ്ചാം വാര്ഡ് സ്ഥാനാര്ഥി എസ്.സി. രാജ 194 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
രാജയും സുഹൃത്തുക്കളും ചേര്ന്നാണ് വോട്ടർമാർക്ക് മദ്യവിതരണം നടത്തിയത്. തെരഞ്ഞെടുപ്പില് വോട്ടര്മാരെ സ്വാധീനിക്കാന് മദ്യം വിതരണം ചെയ്ത രാജയെയും കൂട്ടരെയും കഴിഞ്ഞ 8ന് മൂന്നാര് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read
ബുള്ളറ്റില് കുതിച്ച വിജയം; ഒളവണ്ണയിൽ ബുള്ളറ്റില് വോട്ടഭ്യര്ത്ഥന നടത്തി വൈറലായ വിദ്യാർഥിനിക്ക് മിന്നും ജയംപൊലീസിന്റെ പരിശോധനയിൽ സ്ഥാനാർഥി മദ്യപിച്ചിരുന്നതായും കണ്ടെത്തി. തുടർന്ന് 171 വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തിരുന്നു. പോതമേട് ഒന്നാം വാര്ഡിന് സമീപത്തെ മേഘദൂത് റിസോര്ട്ടിലാണ് സ്ഥാനാര്ഥിയും കൂട്ടാളികളായ പിച്ചമണി (30), മുരുകന് (32) എന്നിവരും മദ്യസല്ക്കാരം സംഘടിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.