സംഭവത്തിൽ നാട്ടാന പരിപാലന ചട്ടലംഘനം ഉണ്ടായെന്ന ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി നൽകിയ പ്രാഥമിക അന്വേഷണം റിപ്പോർട്ട് ഇന്ന് രാവിലെ മന്ത്രിക്ക് കൈമാറിയിരുന്നു. തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ക്ഷേത്രത്തിലെ ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
പടക്കം പൊട്ടിച്ചതും ആനകളെ എഴുന്നള്ളിപ്പിക്കുമ്പോൾ പാലിക്കേണ്ട അകലവും സംബന്ധിച്ച കാര്യങ്ങളും റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. നടപടിക്ക് ശുപാശ ചെയ്തിട്ടുണ്ടെന്നും നിയമലംഘനം നടന്നിട്ടുണ്ടെന്നും ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി പ്രതികരിച്ചു.
കൊയിലാണ്ടി കുറുവങ്ങാട് മണിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ രണ്ട് ആനകളാണ് ഇടഞ്ഞത് കഴിഞ്ഞ ദിവസം ഇടഞ്ഞത്. ആനകൾ ഇടഞ്ഞതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുറുവങ്ങാട് വെട്ടാംകണ്ടി താഴെകുനി ലീല(56), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), രാജൻ എന്നിവരാണ് മരിച്ചത്.
advertisement