വെടിക്കെട്ട് ആനകളെ പരിഭ്രാന്തരാക്കി എന്നാണ് നിഗമനമെന്നും നിയമപരമായ എന്ത് വീഴ്ച ഉണ്ടായാലും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വലിയ ദുരന്തത്തിനാണ് പ്രദേശം സാക്ഷ്യം വഹിച്ചത്. ആഘാതം വളരെ വലുതാണ്. ഇന്നലെ രാവിലെ 11 മണിക്ക് ബന്ധപ്പെട്ടവരെല്ലാം ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നാട്ടാന പരിപാലന ചട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് റിപ്പോർട്ടിലും പറയുന്നത്. വെടിക്കെട്ടുമായി വേണ്ടത്ര ശ്രദ്ധ കാണിച്ചിട്ടുണ്ടോ എന്ന സംശയം ജില്ലാ ഭരണകൂടവും പ്രകടിപ്പിച്ചിട്ടുണ്ട്. മോണിറ്ററിംഗ് കമ്മിറ്റ്ക്ക വീഴ്ത പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും.
advertisement
ഇതിൻറെ അടിസ്ഥാനത്തിൽ നിയമപരമായ നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.ക്ഷേത്ര ഭാരവാഹികൾ മനപ്പൂർവ്വം ഉണ്ടാക്കിയ അപകടമല്ലെന്നും എന്നാൽ സർക്കാരിന് നിയമനടപടികളുമായി മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു. ഒരു നാടിന്റെയാകെ പ്രശ്നമായതുകൊണ്ടുതന്നെ വളരെ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.