TRENDING:

'കേന്ദ്രനിയമം മാറ്റാന്‍ സംസ്ഥാനത്തിന് അധികാരമില്ല; കുഞ്ഞുങ്ങളുടെ സുരക്ഷയാണ് പ്രധാനം; മന്ത്രി ആന്‍റണി രാജു

Last Updated:

കുട്ടികളായാലും രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്ക് എഐ ക്യാമറമൂലം പിഴയിടാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി ആന്‍റണി രാജു. . കുഞ്ഞുങ്ങളുമായുള്ള യാത്രയിൽ കേന്ദ്ര സർക്കാർ നിഷ്കർഷിച്ച നിയമം സംസ്ഥാനത്തിന് മാറ്റാൻ കഴിയില്ലെന്നും കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളായാലും രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കും.പുതിയ ഒരു ചട്ടവും സർക്കാർ കൊണ്ടുവന്നിട്ടില്ല. കേന്ദ്രം നിഷ്കർഷിച്ച പിഴയേക്കാൾ കുറഞ്ഞനിരക്കാണ് സംസ്ഥാനം ഈടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
advertisement

Also Read- ‘ഒരു മാസക്കാലം പിഴ ഈടാക്കില്ല; AI ക്യാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് ആദ്യം ബോധവത്കരണം’; മന്ത്രി ആന്റണി രാജു

റോഡുകളുടെ നിലവാരം വര്‍ധിച്ചതുകൊണ്ടും വേഗതയേറിയ വാഹനങ്ങളുടെ വരവ് കൂടിയത് കൊണ്ടും എഐ ക്യാമറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നിരത്തുകളിലെ വേഗപരിധി ഉയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടനെടുക്കുമെന്നും ഈ മാസം തന്നെ ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് അതാത് റോഡുകളിലെ വേഗപരിധി വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാറിന്‍റെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതാണ് നല്ലത്. ധരിച്ചില്ലെങ്കിലും ഈ ഘട്ടത്തില്‍ പിഴ ഈടാക്കില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാരുടേത് അടക്കമുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡ് സുരക്ഷാ നിയമങ്ങളില്‍ പറയുന്ന ഇളവ് എഐ ക്യാമറകളിലും ബാധകമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേന്ദ്രനിയമം മാറ്റാന്‍ സംസ്ഥാനത്തിന് അധികാരമില്ല; കുഞ്ഞുങ്ങളുടെ സുരക്ഷയാണ് പ്രധാനം; മന്ത്രി ആന്‍റണി രാജു
Open in App
Home
Video
Impact Shorts
Web Stories