HOME /NEWS /Kerala / 'ഒരു മാസക്കാലം പിഴ ഈടാക്കില്ല; AI ക്യാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് ആദ്യം ബോധവത്കരണം'; മന്ത്രി ആന്റണി രാജു

'ഒരു മാസക്കാലം പിഴ ഈടാക്കില്ല; AI ക്യാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് ആദ്യം ബോധവത്കരണം'; മന്ത്രി ആന്റണി രാജു

നിലവിൽ നിയമലംഘനം നടത്തുന്നവരുടെ ഫോണിൽ വിളിച്ച് ബോധവൽക്കരണം നൽകുമെന്ന് മന്ത്രി

നിലവിൽ നിയമലംഘനം നടത്തുന്നവരുടെ ഫോണിൽ വിളിച്ച് ബോധവൽക്കരണം നൽകുമെന്ന് മന്ത്രി

നിലവിൽ നിയമലംഘനം നടത്തുന്നവരുടെ ഫോണിൽ വിളിച്ച് ബോധവൽക്കരണം നൽകുമെന്ന് മന്ത്രി

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    തിരുവനന്തപുരം: എഐ ക്യാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് ഒരു മാസക്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മെയ് 19വരെ ബോധവത്കരണം നടത്തും. മെയ് 20 മുതൽ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.

    നിലവിൽ നിയമലംഘനം നടത്തുന്നവരുടെ ഫോണിൽ വിളിച്ച് ബോധവൽക്കരണം നൽകുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എഐ ക്യാമറ, സ്മാർട്ട് ലൈസൻസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം വെക്കുന്നത്.

    മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന 726 ക്യാമറകൾ ഇന്നു മുതൽ സംസ്ഥാനത്തൊട്ടാകെ പ്രവർത്തിച്ചു തുടങ്ങും. ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവയ്ക്കാകും പിഴ ഈടാക്കുക.

    Also Read-ഗർഭിണികൾക്ക് സീറ്റ് ബെൽറ്റ് വേണോ? ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ എങ്ങനെ കൊണ്ടു പോകാം? ഗതാഗത കമ്മിഷണർ പറയുന്നു

    726 എഐ ക്യാമറകളിൽ 675 എണ്ണം ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെയുള്ളവരെ കണ്ടെത്തുന്നതിനും അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുമുള്ളവയാണ്.സിഗ്നൽ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാൻ 18 ക്യാമറകളാണുള്ളത്. അനധികൃത പാർക്കിങ്ങ് കണ്ടെത്താൻ 25 ക്യാമറകളും അതിവേഗം കണ്ടെത്താൻ നാലു ക്യാമറകളും പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം അമിത ശബ്ദം എന്നിവയും ക്യാമറ കണ്ടെത്തും.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: AI, Minister Antony Raju, Road safety authority