നേരത്തെയും പന്തളം കൊട്ടാരത്തിനെതിരെ മന്ത്രി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. രാജവാഴ്ചയുടെ അവശിഷ്ടം എടുത്ത് മേലങ്കിയണിഞ്ഞവര്‍ക്ക് മാത്രം നല്ല പേരെന്നത് കൈയില്‍ വെച്ചാല്‍ മതിയെന്നും ശബരിമലയില്‍ സ്ത്രീകളെ കയറ്റിയില്ലെങ്കിൽ കയറ്റേണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ആലപ്പുഴയില്‍ വിദ്യാരംഭത്തിന്‍റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയിൽ സുരക്ഷ ഒരുക്കാൻ കാൽലക്ഷം പൊലീസുകാരെത്തും
ഓൺലൈൻ ടാക്സികൾക്ക് നേരെയുള്ള അക്രമം; നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
രാജവാഴ്ചയുടെ അവശിഷ്ടമെടുത്ത് മേലങ്കിയണിഞ്ഞവര്‍ക്ക് പേരിന്‍റെ കൂടെ എന്തൊക്കെയാണ്. നല്ല പേരിന് ഇവര്‍ മാത്രമല്ല അവകാശികള്‍. കാളിയെന്നും കരിക്കട്ടയെന്നും തമ്പ്രാക്കന്‍മാര്‍ പട്ടികജാതിക്കാര്‍ക്ക് പേരിട്ടിരുന്നു. ചതയദിനത്തില്‍ ജനിച്ചത് കൊണ്ട് ചതയ ദിനത്തില്‍ ജി.സുധാകരനൊന്നും താന്‍ പറയില്ല. മന്ത്രി സ്ഥാനമൊന്നും തനിക്ക് ഒരു പ്രശ്‌നമല്ലെന്നും നല്ലവരെ ജനം പിന്തുണയ്ക്കുമെന്നും ആയിരുന്നു മന്ത്രി സുധാകരൻ അന്ന് പറഞ്ഞത്.
advertisement
