advertisement

ഓൺലൈൻ ടാക്സികൾക്ക് നേരെയുള്ള അക്രമം; നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

Last Updated:
കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ ടാക്സികൾക്കു നേരെ നടക്കുന്ന അക്രമങ്ങളിൽ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. കോഴിക്കോട് ഓൺലൈൻ ടാക്സി ഡ്രൈവർമാർ ആവശ്യപ്പെടുന്ന സമയത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി.
ഓണ്‍ലൈന്‍ ടാക്‌സികളെ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിരന്തരം ലംഘിക്കപ്പെടുകയാണെന്ന പരാതിയുമായി ഡ്രൈവര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഹൈക്കോചതിയുടെ ഈ നിർദ്ദേശം.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നേരെയുള്ള ആക്രമണം പതിവാണ്. കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ വെച്ചും വനിത ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റിരുന്നു. പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാരാണ് നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് എന്നായിരുന്നു പരാതി.
advertisement
കളക്ടറുടെയും പൊലീസിന്‍റെയുമൊക്കെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പലത് കഴിഞ്ഞെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല. ഗതാഗതമന്ത്രിയുടെ സ്വന്തം ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്‌സികളെ തടയുന്നവര്‍ക്കൊപ്പമാണ് പൊലീസും ജില്ലാഭരണകൂടവുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഓൺലൈൻ ടാക്സികൾക്ക് നേരെയുള്ള അക്രമം; നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement