TRENDING:

തന്ത്രി ബ്രാഹ്മണരാക്ഷസൻ; അയ്യപ്പനോട് തന്ത്രിക്ക് സ്നേഹമില്ലെന്ന് മന്ത്രി സുധാകരൻ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും മന്ത്രി ജി. സുധാകരന്‍. തന്ത്രി ബ്രാഹ്മണൻ അല്ല, ബ്രാഹ്മണ രാക്ഷസനാണെന്നും ശബരിമല നട പൂട്ടിപോകും എന്ന് പറയാൻ തന്ത്രിക്ക് എന്തധികാരമാണുള്ളതെന്നും മന്ത്രി ചോദിച്ചു.
advertisement

തന്ത്രിക്ക് അയ്യപ്പനോട് സ്നേഹമില്ല. ബ്രാഹ്മണ മേധാവിത്തത്തിന്റെ വീഴ്ചയുടെ ആരംഭമാണിത്. ഒരു സഹോദരി കയറിയപ്പോൾ ശുദ്ധികലശം നടത്തിയ തന്ത്രി ഒരു മനുഷ്യനാണോ? തന്ത്രി സ്ഥാനം പിൻവലിക്കാൻ സർക്കാരിന് അധികാരമില്ല. എന്നാൽ ശബരിമലയിൽ നിന്നും തന്ത്രിയെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.

തന്ത്രിക്ക് നട അടയ്ക്കുമെന്ന് പറയാന്‍ അധികാരമില്ലെന്നും. ബ്രാഹ്മണ മേധാവിത്വം ഇവിടെ വിലപോവില്ലെന്നും നേരത്തെ മന്ത്രി പറഞ്ഞിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തന്ത്രി ബ്രാഹ്മണരാക്ഷസൻ; അയ്യപ്പനോട് തന്ത്രിക്ക് സ്നേഹമില്ലെന്ന് മന്ത്രി സുധാകരൻ